Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബാങ്കിങ് ടെക്നോളജി...

ബാങ്കിങ് ടെക്നോളജി പി.ജി ഡിപ്ലോമ പഠിച്ചിറങ്ങുന്ന മുഴുവൻ പേർക്കും പ്ലേസ്മെന്റ്

text_fields
bookmark_border
ബാങ്കിങ് ടെക്നോളജി പി.ജി ഡിപ്ലോമ പഠിച്ചിറങ്ങുന്ന മുഴുവൻ പേർക്കും പ്ലേസ്മെന്റ്
cancel

ഭാരതീയ റിസർവ് ബാങ്കിന് കീഴിൽ ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി 2024 ജൂ​ലൈയിലാരംഭിക്കുന്ന ഏകവർഷ മുഴുവൻ സമയ പി.ജി ഡി​പ്ലോമ ഇൻ ബാങ്കിങ് ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 40 സീറ്റുണ്ട്. ഇതിൽ 10 സീറ്റ് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്നവർക്കുള്ളതാണ്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.idrbt.ac.inൽ. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾക്കാവശ്യമായ സാ​ങ്കേതിക വൈദഗ്ധ്യമുള്ള പ്രഫഷനലുകളെ വാർത്തെടുക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

നാല് ടേമുകളായി നടത്തുന്ന കോഴ്സിൽ ബാങ്കിങ് ടെക്നോളജി മാനേജ്മെന്റ്, ഡാറ്റാ ബേസ് മാനേജ്മെന്റ് സിസ്റ്റംസ്, കമ്പ്യൂട്ടർ നെറ്റ്‍വർക്സ്, പ്രോഗ്രാമിങ് ലാംഗ്വേജസ്, ക്രിപ്ടോഗ്രാഫി, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മേഷ്യൻ ലേണിങ്, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് ടെക്നോളജീസ്, ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റംസ് ആൻഡ് ലെൻഡിങ്, ഫിനാൻഷ്യൽ അനലിറ്റിക്സ്, മുതലായ വിഷയങ്ങൾ പഠിപ്പിക്കും.

ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് വർക്കുമുണ്ട്. കോഴ്സ് ഫീസ് അഞ്ചു ലക്ഷം രൂപയും നികുതിയും. നാല് തുല്യഗഡുക്കളായി ഫീസ് അടക്കാം. പഠിച്ചിറങ്ങുന്ന മുഴുവൻ പേർക്കും പ്ലേസ്മെന്റ് ലഭിക്കും. കഴിഞ്ഞ ബാച്ചിലെ 10 ശതമാനം പേർക്കും ശരാശരി 9 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവേശന യോഗ്യത: ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. ജൂൺ 30നകം യോഗ്യത നേടാൻ കഴിയുന്ന അവസാനവർഷ വിദ്യാർഥികളെയൂം പരിഗണിക്കും. പ്രാബല്യത്തിലുള്ള ഗേറ്റ്/ഐ​.ഐ.എം കാറ്റ്/ജിമാറ്റ്/സിമാറ്റ്/എക്സാറ്റ്/മാറ്റ് സ്കോർ ഉണ്ടായിരിക്കണം. എന്നാൽ, സ്​പോൺസേർഡ് അപേക്ഷകർക്ക് ഇത് ആവശ്യമില്ല.

ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും. അന്വേഷണങ്ങൾക്ക് 9885885024, 8919132013 എന്നീ മൊബൈൽ ഫോൺ നമ്പരുകളിലും pgdbtadmissions@idrbt.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsPG DiplomaPlacementBanking Technology
News Summary - Placement for all students studying PG Diploma in Banking Technology
Next Story