ഐ.ടി മേഖലയിൽ തൊഴിലവസരങ്ങളുമായി പ്രതിധ്വനി ഐ.ടി വെർച്വൽ തൊഴിൽമേള
text_fieldsകോഴിക്കോട്: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ.ടി ജീവനക്കാർക്കായി വെർച്വൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. െവള്ളിയാഴ്ച തുടങ്ങിയ രജിസ്ട്രേഷൻ സെപ്റ്റംബർ 21ന് അവസാനിക്കും.
ഐ.ടി ജോലികൾക്ക് മാത്രമായി നടത്തുന്ന ജോബ് ഫെയർ ജീവനക്കാർക്കും കമ്പനികൾക്കും പൂർണമായും സൗജന്യമായിരിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി തൊഴിലവസരങ്ങളാണ് കേരളത്തിലെ ഐ.ടി മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കമ്പനികളെല്ലാം അനുയോജ്യരായ ഐ.ടി വിദഗ്ധരെ കിട്ടാനുള്ള ശ്രമത്തിലാണ്.
ക്വസ്റ്റ് ഗ്ലോബൽ, ടാറ്റാ എൽ.എക്സി, യു.എസ്.ടി, എച്ച് & ആർ, സൺടെക്, അലയൻസ്, യു.എൽ.ടി.എസ് തുടങ്ങിയ മുൻ നിര കമ്പനികൾ ഉൾപ്പെടെ 100ലധികം ഐ.ടി കമ്പനികളുടെ 2000ൽ പരം തൊഴിൽ അവസരങ്ങളാണ് തിരുവനന്തപുരം ടെക്‌നോപാർക്, കൊച്ചി ഇൻഫോപാർക്, കോഴിക്കോട് സൈബർ പാർക് എന്നിവിടങ്ങളിൽനിന്നും നിലവിൽ ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഐ.ടി മേഖലക്കായി മാത്രം നടക്കുന്ന ആദ്യ വെർച്വൽ തൊഴിൽേമളയാണിതെന്ന് സംഘാടകർ പറഞ്ഞു.
ഡെവോപ്സ് എൻജിനീയർ, ആർക്കിടെക്ട്, ഓട്ടോമേഷൻ ടെസ്റ്റിങ്, ബിഗ് ഡാറ്റ, ഡി ബി ഡവലപ്പർ, ഫുൾസ്റ്റാക്ക് ഡവലപ്പർ, യു.എക്സ് ഡിസൈനർ, ജാവ, ഡോട്ട് നെറ്റ്, പൈത്തൺ, ബിസിനസ് അനലിസ്റ്റ്, കൺസൾടന്‍റ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെക്നിക്കൽ റൈറ്റർ തുടങ്ങി നിരവധി ഒഴിവുകളാണ് റിേപ്പാർട്ട് ചെയ്തത്.
ലിസ്റ്റ് ചെയ്യപ്പെടുന്ന ജോലികൾക്ക് ഐ.ടി ജീവനക്കാർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും കമ്പനികൾ പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ ഓട്ടോമേറ്റഡ് സംവിധാനം വഴി ആവശ്യമുള്ളവരെ തെരഞ്ഞെടുക്കും. ജോബ് ഫെയർ അഭിമുഖങ്ങൾ സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 30 വരെ നടക്കും.
കാൻഡിഡേറ്റ് രജിസ്ട്രേഷനുള്ള ലിങ്ക്: https://jobs.prathidhwani.org/job-fair
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.