പ്രഫ. സാബു തോമസിന് റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ വിശിഷ്ടാംഗത്വം
text_fieldsകോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പോളിമർ-നാനോ ശാസ്ത്ര-സാങ്കേതിക മേഖലയിലെ ഗവേഷകനും ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസിനെ ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ പ്രഫഷനൽ റിസർച്ചർ (പി.ആർ.ഇ.എസ്) പദവി നൽകി ആദരിക്കുന്നു.
പതിറ്റാണ്ടുകൾ നീണ്ട അധ്യാപന-ഗവേഷണ പ്രവർത്തനങ്ങളും വിവിധ മേഖലകളിൽ നൽകിയ ഈടുറ്റ സംഭാവനകളും കണക്കിലെടുത്താണ് ലോകത്തിലെ അപൂർവം ശാസ്ത്രജ്ഞർക്ക് ലഭിച്ചുവരുന്ന സൊസൈറ്റിയിലെ വിശിഷ്ടാംഗത്വം. ആദ്യമായാണ് കേരളത്തിൽനിന്നുള്ള ശാസ്ത്രജ്ഞന് റോയൽ സൊസൈറ്റിയുടെ ഈ ബഹുമതി ലഭിക്കുന്നത്.
പോളിമർ-നാനോ ശാസ്ത്ര-സാങ്കേതിക രംഗത്ത് ഏറക്കാലമായ പഠന-ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രഫ. സാബു തോമസ് ഇതിനകം 116 ഗവേഷണ പദ്ധതികളിൽ ഗൈഡായി പ്രവർത്തിച്ചിട്ടുണ്ട്. ബയോമെഡിക്കൽ, ബഹിരാകാശ, മോട്ടോർ വാഹനമേഖലകളിൽ നിർണായകമായ പല കണ്ടുപിടിത്തങ്ങൾക്കും ഉടമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.