സംസ്കൃത സർവകലാശാലയിൽ പ്രഫസര്‍, അസി. പ്രഫസർ നിയമനം
text_fieldsകാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, മലയാളം, ഹിന്ദി, ചരിത്രം, ഉർദു, ഭരതനാട്യം, മോഹിനിയാട്ടം, വാസ്തുവിദ്യ, ആയുര്‍വേദ, സൈക്കോളജി, തിയറ്റര്‍ എന്നീ വിഭാഗങ്ങളില്‍ പ്രഫസര്‍, അസി. പ്രഫസര്‍ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ പഠന വിഭാഗങ്ങളിലായി 38 ഒഴിവുണ്ട്. പ്രഫസര്‍ക്ക് 1,44,200 രൂപ, അസി. പ്രഫസര്‍ക്ക് 57,700 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം. പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രായപരിധിയില്ല. അസി. പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രഫസര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിന് 5000 രൂപയും എസ്.സി/എസ്.ടി/പി.എച്ച് വിഭാഗത്തിന് 1250 രൂപയും അസി. പ്രഫസര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിന് 3000 രൂപയും എസ്.സി/എസ്.ടി/ പി.എച്ച് വിഭാഗത്തിന് 750 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബർ 24. അപേക്ഷയുടെ പ്രിൻറ് കോപ്പി ഡിസംബര്‍ 31ന് വൈകീട്ട് നാലിന് മുമ്പ് രജിസ്ട്രാര്‍, ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി ഓഫ് സാന്‍സ്ക്രിറ്റ്, കാലടി - 683 574 വിലാസത്തില്‍ ലഭിക്കണം. വിവരങ്ങൾക്ക് www.ssus.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.