തിരുവനന്തപുരം സി.ഡാക്കിൽ പ്രോജക്ട് എൻജിനീയർ/അസോസിയേറ്റ്: 54 ഒഴിവുകൾ
text_fieldsസെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സിഡാക്ക്) കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക് പ്രോജക്ട് സ്റ്റാഫുകളെ നിയമിക്കുന്നു. ഒക്ടോബർ 3-6 വരെ തിരുവനന്തപുരം വെള്ളയമ്പലം സിഡാക്കിൽ രാവിലെ 9-11 വരെ വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.cdac.inൽ. 28നകം രജിസ്റ്റർ ചെയ്യണം.
തസ്തികകൾ ചുവടെ:
-പ്രോജക്ട് മാനേജർ: ശമ്പളം 1,10,000 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്/ഇ.സി), ഒമ്പത് വർഷത്തെ പ്രവൃത്തി പരിചയം, പ്രായം 50)
-സിനീയർ പ്രോജക്ട് എൻജിനീയർ: ഒഴിവുകൾ-ഒമ്പത്, ശമ്പളം 60,000 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്/ഇ.സി), മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പ്രായം 40.
-സീനിയർ പ്രോജക്ട് എൻജിനീയർ: ഒഴിവുകൾ-രണ്ട്, ശമ്പളം 60,000 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് പി.ജി (എം.എസ്സി-ജിയോളജി/ജിയോ ഇൻഫർമാറ്റിക്സ്/ജ്യോഗ്രഫി/മറൈൻ ജിയോളജി), അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം, പ്രായം 40.
-പ്രോജക്ട് എൻജിനീയർ: ഒഴിവുകൾ-37, ശമ്പളം 37500. യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്/ഇ.സി), 1-4 വർഷത്തെ പ്രവൃത്തി പരിചയം, പ്രായം 35.
പ്രോജക്ട് അസോസിയേറ്റ്: ഒഴിവുകൾ-നാല്, ശമ്പളം 25000 രൂപ. യോഗ്യത: ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്/ഇ.സി), മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.