പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: നാല് ഡി.ഡി.ഇ, 10 ഡി.ഇ.ഒ
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. നാല് ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് വിദ്യാഭ്യാസ ഉപഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകി. അഞ്ച് വീതം ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരെയും പ്രധാന അധ്യാപകരെയും ഡി.ഇ.ഒമാരാക്കി ഉയർത്തി. ഉദ്യോഗസ്ഥരുടെ പേര്, നിലവിലെ തസ്തിക, സ്ഥാനക്കയറ്റം ലഭിച്ച തസ്തിക ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ:
സുജാത പി, ജില്ല വിദ്യാഭ്യാസ ഓഫിസർ മാവേലിക്കര (ഡി.ഡി.ഇ, ആലപ്പുഴ), അംബിക എ.പി, ജില്ല വിദ്യാഭ്യാസ ഓഫിസർ, തലശ്ശേരി (ഡി.ഡി.ഇ (ക്യു.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), കൃഷ്ണകുമാർ സി.സി, ജില്ല വിദ്യാഭ്യാസ ഓഫിസർ, ആലുവ (ഡി.ഡി.ഇ, തിരുവനന്തപുരം), ഷാജിമോൻ ഡി, ജില്ല വിദ്യാഭ്യാസ ഓഫിസർ, ഒറ്റപ്പാലം (ഡി.ഡി.ഇ (ക്യൂ.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), അന്നമ്മ പി.ഡി, പ്രഥമാധ്യാപിക, ജി.എച്ച്.എസ് പൊള്ളേത്തൈ.
ആലപ്പുഴ (ഡി.ഇ.ഒ, മാവേലിക്കര), ഷാജി എസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, വെളിയം, കൊല്ലം (ഡി.ഇ.ഒ, ഇരിങ്ങാലക്കുട), ശശികല എൽ, പ്രഥമാധ്യാപിക, ഗവ. സംസ്‌കൃത ഹൈസ്‌കൂൾ, ഫോർട്ട്, തിരുവനന്തപുരം (ഡി.ഇ.ഒ, കട്ടപ്പന), പ്രീത രാമചന്ദ്രൻ കെ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, വൈക്കം, കോട്ടയം (ഡി.ഇ.ഒ), ശ്രീലത കെ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, കോട്ടയം ഈസ്റ്റ് (ഡി.ഇ.ഒ, ആലുവ), പ്രസീദ വി, പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്, തിരൂരങ്ങാടി.
മലപ്പുറം (ഡി.ഇ.ഒ, പാലക്കാട്), രാജു കെ.വി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, അറക്കുളം, ഇടുക്കി (ഡി.ഇ.ഒ, ഒറ്റപ്പാലം), കുമാരി എസ്. അനിത, പ്രഥമാധ്യാപിക, ജി.ജി.എച്ച്.എസ്.എസ്, കായംകുളം, ആലപ്പുഴ (ഡി.ഇ.ഒ, മണ്ണാർക്കാട്), ചന്ദ്രിക എൻ.എ, പ്രഥമാധ്യാപിക, ജി.എച്ച്.എസ്, ചേളോര, കണ്ണൂർ (ഡി.ഇ.ഒ, തലശ്ശേരി), ബാലഗംഗാധരൻ. വി.കെ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, വേങ്ങര, മലപ്പുറം (ഡി.ഇ.ഒ, വയനാട്).
തിരുവനന്തപുരം ഗവ. ജി.വി.എച്ച്.എസ്.എസ് ഫോർ ഡഫിലെ പ്രഥമാധ്യാപിക സുജാത ജോർജിനെ ഐ.ഇ.ഡി സ്പെഷൽ എജുക്കേറ്റർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഐ.ഇ.ഡി സ്പെഷൽ എജുക്കേറ്ററായി നിയമിച്ചു.
ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓമന എം.പിയെ വിദ്യാഭ്യാസ ഉപഡയറക്ടറായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്കും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ വാസു സി.കെയെ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറായും സ്ഥലംമാറ്റി. വയനാട് ജില്ല വിദ്യാഭ്യാസ ഓഫിസർ സുനിൽ കുമാർ. കെയെ കണ്ണൂർ ജില്ല വിദ്യാഭ്യാസ ഓഫിസറായി സ്ഥലംമാറ്റം നൽകി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.