പി.എസ്.സി
text_fieldsസൈക്ലിങ് ടെസ്റ്റ്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മഝ്യഫെഡ്) ഓഫിസ് അറ്റൻഡർ ഗ്രേഡ് 2 (പാർട്ട് 2) (മത്സ്യത്തൊഴിലാളികൾ/ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 106/2022) തസ്തികയുടെ പുരുഷ ഉദ്യോഗാർഥികൾക്കുള്ള സൈക്ലിങ് ടെസ്റ്റ് സെപ്റ്റംബർ 24 ന് രാവിലെ 6.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് സി.എസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442). സൈക്ലിങ് ടെസ്റ്റിനുള്ള സൈക്കിൾ ഉദ്യോഗാർഥികൾ കൊണ്ടുവരണം.
പ്രമാണ പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ ഒട്ടോ റിനോ ലാറിങ്ങോളജി ഹെഡ് ആൻഡ് നെക്ക് (ഇ.എൻ.ടി) (കാറ്റഗറി നമ്പർ 567/2023) തസ്തികയിലേക്ക് സെപ്റ്റംബർ 19ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
ഒ.എം.ആർ പരീക്ഷ
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ അസി. ഗ്രേഡ് 2 (കാറ്റഗറി നമ്പർ 528/2023, 529/2023) തസ്തികയിലേക്ക് സെപ്റ്റംബർ 24ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 572/2023 - 576/2023) തസ്തികയിലേക്ക് സെപ്റ്റംബർ 26ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.