വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു
text_fieldsവിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. കാറ്റഗറി 10/2020 മുതൽ 45/2020 വരെയുള്ള തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളനിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ 2020 ആഗസ്റ്റ് മൂന്നിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ്പോർട്ടലിലും ലഭ്യമാണ്. വിജ്ഞാപന പ്രകാരം സെപ്റ്റംബർ ഒമ്പതുവരെ അപേക്ഷ സ്വീകരിക്കും.
തസ്തികകൾ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, കാർഡിയോളജി, നെേഫ്രാളജി, റിപ്രൊഡക്ടൈസ് മെഡിസിൻ, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി, ഓർത്തോപേഡിക്സ്), മെഡിക്കൽ സോഷ്യൽ വർക്കർ, കൊളീജിയറ്റ് എജുക്കേഷൻ ട്രെയിനിങ് കോളജുകളിൽ അസി. പ്രഫസർ (മലയാളം/സംസ്കൃതം/സോഷ്യൽ സ്റ്റഡീസ്/മാത്തമാറ്റിക്സ്), കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ അഗ്രോണമിസ്റ്റ്, കേരള പൊലീസ് സർവിസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയൻറിഫിക് ഓഫിസർ (ബയോളജി/ഫിസിക്സ്/കെമിസ്ട്രി), ഫിഷറീസിൽ എക്സ്റ്റൻഷൻ ഓഫിസർ, ജനറൽ/സൊസൈറ്റി കാറ്റഗറിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, റീജനൽ മാനേജർ (ഫിനാൻസ് മാനേജർ), ടെക്നിക്കൽ എജുക്കേഷനിൽ മേട്രൺ (വനിത), കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിൽ കമ്പ്യൂട്ടർ അസി. ഗ്രേഡ്-II, ഫയർ ആൻഡ് റെസ്ക്യൂ സർവിസസിൽ ഡ്രൈവർ ട്രെയിനി, കേരള ലാൻഡ് െഡവലപ്മെൻറ് കോർപറേഷനിൽ ഓവർസിയർ ഗ്രേഡ്-III/വർക്ക് സൂപ്രണ്ട് ഗ്രേഡ്-II, ഹാൻഡിക്രാഫ്റ്റ്സ് െഡവലപ്മെൻറ് കോർപറേഷനിൽ സെയിൽസ് അസിസ്റ്റൻറ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ്/ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-II, കേരള കോഒാപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫിസർ, കേരള പബ്ലിക് സർവിസ് കമീഷൻ/ഗവ. സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി ഗാർഡ്, കോഓപറേറ്റിവ് സെക്ടർ/സഹകരണ സംഘങ്ങളിൽ ഡ്രൈവർ, എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) എന്നീ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
തസ്തികയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം പി.എസ്.സി വെബ്പോർട്ടലിൽ റിക്രൂട്ട്മെൻറ് ലിങ്കിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.