പി.എസ്.സി: സാധ്യതാപട്ടികയും ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കും
text_fieldsതിരുവനന്തപുരം: അഞ്ച് തസ്തികകളിലേക്ക് സാധ്യതാപട്ടികയും നാല് തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും നാല് തസ്തികയിലേക്ക് റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
സാധ്യതാപട്ടിക
1. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഭാരതീയ ചികിത്സ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 198/2023).
2. മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് -ഒന്നാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 235/2023).
3. ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സ വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 (സിദ്ധ) (കാറ്റഗറി നമ്പർ 199/2023).
4. വിവിധ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 265/2023).
5. കേരള വാട്ടർ അതോറിറ്റിയിൽ ഓഫിസ് അറ്റൻഡന്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 481/2023).
റാങ്ക് ലിസ്റ്റ്
1. പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 59/2021).
2. പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 -എൻ.സി.എ ഈഴവ/ ബില്ലവ/ തിയ്യ (കാറ്റഗറി നമ്പർ 524/2021).
3. പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2022).
4. പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 489/2020).
ചുരുക്കപ്പട്ടിക
1. വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 302/2023).
2. തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 -രണ്ടാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 462/2023).
3. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (പട്ടികവർഗം) (കാറ്റഗറി നമ്പർ 272/2023).
4. കോട്ടയം ജില്ലയിൽ വിവിധ വകുപ്പുകളിൽ (എൻ.സി.സി, ടൂറിസം, എക്സൈസ്, പൊലീസ്, സൈനിക ക്ഷേമം, ഗതാഗതം എന്നീ വകുപ്പുകൾ ഒഴികെ) ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (എച്ച്.ഡി.വി) (പട്ടികവർഗം)(കാറ്റഗറി നമ്പർ 538/2023).
5. കൊല്ലം, പാലക്കാട് ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ -എൻ.സി.എ -ഒ.ബി.സി (കാറ്റഗറി നമ്പർ 493/2023).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.