പി.എസ്.സി വാർത്തകൾ
text_fieldsഎൻഡ്യൂറൻസ് ടെസ്റ്റ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) (കാറ്റഗറി നമ്പർ 613/2021, 578/2021, 181/2022) തസ്തികയിലേക്ക് നവംബർ 17ന് രാവിലെ അഞ്ചിന് ശംഖുമുഖം എയർ ബേസ് മുതൽ ചാക്ക ഐ.ടി.ഐ വരെ 2.5 കിലോമീറ്റർ റോഡിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.
തിരുവനന്തപുരം ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (കാറ്റഗറി നമ്പർ 27/2022, 29/2022, 30/2022, 693/2021, 303/2022, 304/2022) തസ്തികയിലേക്ക് നവംബർ 18ന് രാവിലെ അഞ്ചിന് ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷൻ മുതൽ ചാക്ക (ചാക്ക ഫയർഫോഴ്സ് സ്റ്റേഷനരികെ) വരെ 2 കിലോമീറ്റർ റോഡിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.
മലപ്പുറം ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫിസർ (കാറ്റഗറി നമ്പർ 613/2021, 436/2022) തസ്തികയിലേക്ക് നവംബർ 16നും വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (കാറ്റഗറി നമ്പർ 27/2022, 305/2022, 29/2022) തസ്തികയിലേക്ക് നവംബർ 17നും രാവിലെ അഞ്ചിന് കോട്ടക്കൽ പുത്തൂർ ബൈപാസ് ജങ്ഷനിൽ എൻഡ്യൂറൻസ് ടെസ്റ്റ് (വുമൺ സിവിൽ എക്സൈസ് ഓഫിസർ - 2.5 കിലോമീറ്റർ ഓട്ടം, ബീറ്റ് ഫോറസ്റ്റ് ഓഫിസർ 2 കിലോമീറ്റർ ഓട്ടം) നടത്തും. ഉദ്യോഗാർഥികൾ നിർദിഷ്ട തീയതിയിലും സമയത്തും കോട്ടക്കൽ പുത്തൂർ ജി.എം.എൽ.പി സ്കൂൾ കേന്ദ്രത്തിൽ എത്തണം.
പുനരളവെടുപ്പ്
ജയിൽ വകുപ്പിൽ അസി. പ്രിസൺ ഓഫിസർ (കാറ്റഗറി നമ്പർ 600/2021, 173/2021, 174/2021, 175/2021, 274/2021, 531/2021, 680/2021) തസ്തികയിലേക്ക് നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാത്തതിനാൽ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് നവംബർ 17ന് രാവിലെ എട്ടിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പുനരളവെടുപ്പ് നടത്തും.
പ്രമാണ പരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (ഇൻഫർമേഷൻ ടെക്നോളജി) (കാറ്റഗറി നമ്പർ 726/2021) തസ്തികയിലേക്ക് 15ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ ഏഴ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
കേരളത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിൽ ജൂനിയർ ടൈപിസ്റ്റ് (കാറ്റഗറി നമ്പർ 72/2021) തസ്തികയുടെ സാധ്യത പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 16നു രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ഇ.ആർ 13 വിഭാഗവുമായി ബന്ധപ്പെടണം (0471 2546512).
കേരള കോഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് മൂന്ന് - പാർട്ട് രണ്ട് തസ്തികയുടെ സാധ്യത പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 16നു രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ഇ.ആർ മൂന്ന് വിഭാഗവുമായി ബന്ധപ്പെടണം (0471 2546341).
ഒ.എം.ആർ മെയിൻ പരീക്ഷ
ഓഫിസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട്, സെയിൽസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 106/2022, 443/2022) തുടങ്ങിയ തസ്തികകളിലേക്ക് നവംബർ 18ന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ ഒ.എം.ആർ മെയിൻ പരീക്ഷ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.