പി.എസ്.സി വാർത്തകൾ
text_fieldsഹയർസെക്കൻഡറി സ്കൂൾ ടീച്ചർ അഭിമുഖം
തിരുവനന്തപുരം: കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തമിഴ് (കാറ്റഗറി നമ്പർ 490/2019), ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഉർദു (കാറ്റഗറി നമ്പർ 729/2021) തസ്തികകളിലേക്ക് ഡിസംബർ എട്ടിന് രാവിലെ എട്ടിനും 10.30നും പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. ഫോൺ: 0471 2546439).
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 137/2020) തസ്തികയിലേക്ക് ഡിസംബർ 13, 14, 22 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546294.
കേരള ജനറൽ സർവിസിൽ ഡിവിഷനൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 85/2020-88/2020, 163/2020, 165/2020, 166/2020) തസ്തികയിലേക്ക് ഡിസംബർ 15 ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546440.
വിവരണാത്മക പരീക്ഷ
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ ജ്യോഗ്രഫി (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 376/2022, 377/2022) തസ്തികയിലേക്ക് ഡിസംബർ ആറിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ മാത്തമാറ്റിക്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 380/2022, 381/2022) തസ്തികയിലേക്ക് ഡിസംബർ ആറിന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ ഫിസിക്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 388/2022, 389/2022) തസ്തികയിലേക്ക് ഡിസംബർ ഏഴിന് രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെ വിവരണാത്മക പരീക്ഷ നടത്തും.
വകുപ്പുതലപരീക്ഷ
ഐ.എ.എസ്/ ഐ.പി.എസ്/ ഐ.എഫ്.എസ് ജൂനിയർ മെംബർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് ഡിവിഷൻ എ ലോവർ ഡിസംബർ എട്ടിന് രാവിലെ 8.15 നും ഡിവിഷൻ എ ഹയർ 10.15 നും പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും. പരീക്ഷാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ടൈംടേബിൾ, സിലബസ് എന്നിവ പിഎസ്.സി വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.