പി.എസ്.സി വാർത്തകൾ
text_fieldsസബ് ഇൻസ്പെക്ടർ: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 672/2022, 673/2022) തസ്തികയിലേക്ക് ഇന്റവ്യൂവിന് മുമ്പുള്ള ചുരുക്കപ്പട്ടിക പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പട്ടികയിലുൾപ്പെട്ടവർക്ക് ഇതുസംബന്ധിച്ച പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ചുരുക്കപ്പട്ടിക ചില സാങ്കേതിക പിഴവുകൾ കണ്ടതിനെ തുടർന്ന് പിൻവലിച്ചിരുന്നു.
കായികക്ഷമത പരീക്ഷയിൽ പങ്കെടുക്കാത്ത ഉദ്യോഗാർഥികളുടെയും യോഗ്യത നേടാത്ത ഉദ്യോഗാർഥികളുടെയും രജിസ്റ്റർ നമ്പറുകൾ നീക്കം ചെയ്തിരുന്നെങ്കിലും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ സാങ്കേതിക പിഴവുകൾ കാരണം അവ വീണ്ടും ഉൾപ്പെടാൻ ഇടയായതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചുരുക്കപ്പട്ടിക പിൻവലിച്ചത്.
ഈ കാറ്റഗറികളിലടക്കം സബ് ഇൻസ്പെക്ടർ തസ്തികയുടെ എല്ലാ കാറ്റഗറികളിലുമുള്ള (669/2022 - 673/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം ഏപ്രിലിൽ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെ.സി.എം.എം.എഫ്) ഡെപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ) പാർട്ട് ഒന്ന്, രണ്ട് (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 218 /2021, 219/ 2021) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് അഞ്ച്, ആറ് തീയതികളിലും ഡെപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ) പാർട്ട് ഒന്ന്, രണ്ട് (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 220/2021, 221/2021) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള സ്റ്റേറ്റ് കോഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ് ഫെഡ്) ഫീൽഡ് ഓഫിസർ (കാറ്റഗറി നമ്പർ 363/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് ആറിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.