വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 422 മുതൽ 459/2024 വരെ തസ്തികകളിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം നവംബർ 30ലെ അസാധാരണ ഗെസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ജനുവരി ഒന്നുവരെ അപേക്ഷിക്കാം. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):
കേരള സയന്റിഫിക് ഓഫിസർ (ആരോഗ്യവകുപ്പ്)-ഒഴിവുകൾ 6; ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്: 1 / സബ് എൻജിനീയർ 15 (കേരള ജല അതോറിറ്റി); ടെക്നിക്കൽ സൂപ്രണ്ട് (ഡയറി) ജനറൽ വിഭാഗം സൊസൈറ്റി വിഭാഗം പ്രതീക്ഷിത ഒഴിവുകൾ: 6 (കേരള കോ ഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്); ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്:2, ഒഴിവുകൾ -26 (മെഡിക്കൽ വിദ്യാഭ്യാസ സർവിസ്); പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ഒഴിവുകൾ: പ്രതീക്ഷിതം (കേരള പൊലീസ്); മാർക്കറ്റിങ് മാനേജർ ജനറൽ വിഭാഗം 1, സൊസൈറ്റി വിഭാഗം1 (കയർ ഫെഡ്); ഫയർമാൻ ജനറൽ വിഭാഗം 1, സൊസൈറ്റി വിഭാഗം (പ്രതീക്ഷിതം) (കേരഫെഡ്); അസിസ്റ്റന്റ് ഒഴിവുകൾ പ്രതീക്ഷിതം (കേരള ഫിനാൻഷ്യൽ കോർപറേഷൻ); അസിസ്റ്റന്റ് മാനേജർ 1 (കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്); സ്റ്റെനോഗ്രാഫർ/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ പ്രതീക്ഷിത ഒഴിവുകൾ (സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/ ബോർഡ് / കോർപറേഷനുകൾ / സൊസൈറ്റികൾ) അതോറിറ്റികൾ)
ജില്ലതലം:
ലബോറട്ടറി ടെക്നീഷ്യൻ വയനാട് 1 (ഹോമിയോപ്പതി); ലൈൻമാൻ പത്തനംതിട്ട 3, കാസർകോട് 1, വയനാട് 3 (പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം)
സ്പെഷൻ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):
വെൽഫെയർ ഓഫിസർ ഗ്രേഡ് 2 എസ്.ടി -1 (പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസ്)
ജില്ലതലം:
ക്ലർക്ക് കോഴിക്കോട് 1 (എസ്.സി)
എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):
അസിസ്റ്റന്റ് പ്രഫസർ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്): എസ്.സി.സി.സി1 (മെഡിക്കൽ വിദ്യാഭ്യാസം); ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് എസ്.സി-13, എസ്.ടി 2 (എച്ച്.എസ് വിദ്യാഭ്യാസം) അറബിക് എസ്.സി 13, എസ്.ടി 2 (എച്ച്.എസ് വിദ്യഭ്യാസം); നോൺ വെക്കേഷനൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് എസ്.ടി 1 (വൊക്കേഷനൽ എച്ച്.എസ് വിദ്യാഭ്യാസം); എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) എസ്.ഐ.യു.സി നാടാർ1, എസ്.സി.സി.സി 1, എസ്.സി 1 (എക്സൈസ് വകുപ്പ്); വനിത പൊലീസ് കോൺസ്റ്റബിൾ എസ്.ടി 8 (കേരള പൊലീസ്); ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് -ഈഴവ/ തീയ/ ബില്ലവ 1 (കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ); കോബ്ലർ മുസ്‍ലിം 1, (മെഡിക്കൽ വിദ്യാഭ്യാസം); ഫീൽഡ് ഓഫിസർ എസ്.ഐ.യു.സി നാടാർ 1, ധീവര 1 (കേരള വനം വികസന കോർപറേഷൻ ലിമിറ്റഡ്); ജൂനിയർ അസിസ്റ്റന്റ്-എൽ.സി 1, ആംഗ്ലോ ഇന്ത്യൻ 1(കേരള ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്)
ജില്ലതലം:
ഹൈസ്കൂൾ ടീച്ചർ (ഉർദു) കോഴിക്കോട് ലത്തീൻ കത്തോലിക്ക1 ആംഗ്ലോ ഇന്ത്യൻ 1, തയ്യൽ ടീച്ചർ (ഹൈസ്കൂൾ), പട്ടികജാതി കൊല്ലം:1 (വിദ്യാഭ്യാസം); ഫാർമസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ, എസ്.സി.സി.സി (ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി) തൃശൂർ 1 (ഹോമിയോപ്പതി); സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി), മലപ്പുറം ഒ.ബി.സി 1 (കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ); എൽ.ഡി ടൈപ്പിസ്റ്റ് / ക്ലർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്ത ഭടന്മാർക്ക് മാത്രം) പട്ടികജാതി വയനാട് 1 (എൻ.സി.സി/ സൈനികക്ഷേമം); പാർട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) പട്ടികജാതി കോഴിക്കോട് 2, പട്ടികവർഗം മലപ്പുറം 1 (വിദ്യാഭ്യാസം); ട്രാക്ടർ ഡ്രൈവർ, പട്ടികജാതി മലപ്പുറം 1 (കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്)
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പള നിരക്ക്, സംവരണം മുതലായ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. വിവരങ്ങൾക്ക് www.keralapsc.gov.in/notification
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.