സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് ഉൾപ്പെടെ 60 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsഗവൺമെൻറ് സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് അടക്കം 60 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രിൽ മൂന്നിലെ അസാധാരണ ഗസറ്റിൽ ലഭ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും മേയ് അഞ്ചു വരെ സമയമുണ്ട്. വിവരങ്ങൾക്ക്: www.keralapsc.gov.in.
തസ്തികകൾ:
അസിസ്റ്റൻറ് ഓഡിറ്റർ (കാറ്റഗറി നമ്പർ 57/2021), ഗവൺമെൻറ് സെക്രേട്ടറിയറ്റ്/കേരള പബ്ലിക് സർവിസ് കമീഷൻ/അഡ്വക്കറ്റ് ജനറൽ ഓഫിസ് എറണാകുളം/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/വിജിലൻസ് ൈട്രബ്യൂണൽ/സ്പെഷൽ ജഡ്ജസ് ആൻഡ് എൻക്വയറി കമീഷണർ ഓഫിസ് എന്നിവിടങ്ങളിലേക്കാണ് നിയമനം. ശമ്പളനിരക്ക് 27,800-59,400 രൂപ. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. നേരിട്ടുള്ള നിയമനം. തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും കാറ്റഗറി 58/2021 പ്രകാരം അപേക്ഷിക്കാം.
മറ്റു തസ്തികകൾ- ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ഓവർസിയർ സിവിൽ (കാറ്റഗറി 60/2021), ഒഴിവുകൾ-13 (കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്), പേഴ്സനൽ മാനേജർ (62/2021), കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, (പ്രതീക്ഷിത ഒഴിവുകൾ); വർക്കർ/പ്ലാൻറ് അറ്റൻഡർ ഗ്രേഡ് III, കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഒഴിവുകൾ-23 ( സൊസൈറ്റി കാറ്റഗറി 67/2021), ജനറൽ കാറ്റഗറി (66/2021) ഒഴിവുകൾ 24; െലക്ചറർ-കമ്പ്യൂട്ടർ എൻജിനീയറിങ്, ഒഴിവുകൾ-14, മെക്കാനിക്കൽ എൻജിനീയറിങ്-2 (കാറ്റഗറി 64-65/2021) സാങ്കേതിക വിദ്യാഭ്യാസം; ലോവർ ഡിവിഷൻ ക്ലർക്ക് (ജനറൽ കാറ്റഗറി 69/2021) ഒഴിവ് 5, (സൊസൈറ്റി കാറ്റഗറി 70/2021) ഒഴിവ്-5, കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്; ടെക്നീഷ്യൻ ഗ്രേഡ് II ഇലക്ട്രോണിക്സ് (ജനറൽ കാറ്റഗറി 75/2021) പ്രതീക്ഷിത ഒഴിവുകൾ, കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ജൂനിയർ ടൈപിസ്റ്റ് ജനറൽ കാറ്റഗറി (72/2021) കേരള സംസ്ഥാന സഹകരണ മേഖല സൊസൈറ്റികൾ. അസിസ്റ്റൻറ് കെമിസ്റ്റ് (80/2021) ഒഴിവുകൾ-6, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ് ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ജില്ലതല റിക്രൂട്ട്മെൻറ് ഒഴിവുകൾ കോട്ടയം-3 (എൽ.പി.എസ് വിദ്യാഭ്യാസം) ഹെൽത്ത് ഇൻസ്പെക്ടർ. കൂടുതൽ തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.