Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവിവിധ തസ്തികകളിലേക്ക്...

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

text_fields
bookmark_border
psc
cancel

കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി 249/2022 മുതൽ 305/2022 വരെയുള്ള വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ജൂലൈ 30ലെ സാധാണ ഗസറ്റിലും https://keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 31നകം സമർപ്പിക്കേണ്ടതാണ്. തസ്തികകൾ ചുവടെ:

ജനറൽ റിക്രൂട്ട്മെന്റ്: ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) (സ്റ്റേറ്റ് പ്ലാനിങ് ബോർഡ്), ലെക്ചറർ- സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് (ടെക്നിക്കൽ എജുക്കേഷൻ), അസിസ്റ്റന്റ് എൻജിനീയർ, ഇലക്ട്രിക്കൽ (തസ്തിക മാറ്റം വഴി), കെമിക്കൽ ഇൻസ്പെക്ടർ/ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ), (ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്) സീനിയർ ഡ്രില്ലർ (ഗ്രൗണ്ട് വാട്ടർ), സ്റ്റാറ്റിസ്റ്റിഷ്യൻ (കിർത്താഡ്), ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികമാറ്റം വഴി (സിവിൽ സപ്ലൈസ്), റിപ്പോർട്ടർ ഗ്രേഡ്-II (ഇംഗ്ലീഷ്) (ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്), കെയർടേക്കർ (മെയിൽ) (വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്), ഇ.സി.ജി ടെക്നീഷൻ (ഹോമിയോപ്പതി മെഡിക്കൽ കോളജ്), ബ്ലൂ പ്രിന്റർ (ഹൈഡ്രോഗ്രാഫിക് സർവേ വിങ്), ആംബുലൻസ് അസിസ്റ്റന്റ് (സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II (സിവിൽ സപ്ലൈസ് കോർപറേഷൻ), ഫിനാൻസ് മാനേജർ (കെ.എസ്.സി.ആർ.എം.എഫ് ലിമിറ്റഡ്), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ- അറബിക്, സംസ്കൃതം തസ്തികമാറ്റം വഴി (വിദ്യാഭ്യാസം), ആയുർവേദ തെറപ്പിസ്റ്റ് (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ), ഡ്രൈവർ (ജയിൽ), സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ്-II (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്), ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ്-II (ഹെൽത്ത് സർവിസസ്), വർക്ക് സൂപ്രണ്ട് (ബോയിലർ സർവേ ആൻഡ് സോയിൽ കൺസർവേഷൻ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), (വിദ്യാഭ്യാസം), ഇലക്ട്രീഷൻ (ആയുർവേദ മെഡിക്കൽ എജുക്കേഷൻ).

സ്പെഷൽ റിക്രൂട്ട്മെന്റ്: സ്റ്റോർ അറ്റൻഡർ (ഇൻഡസ്ട്രിയൽ ട്രെയ്നിങ്) (എസ്.സി/എസ്.ടി), സ്റ്റാഫ് നഴ്സ് ഗ്രേഡ്-II (ഹെൽത്ത് സർവിസസ്) (എസ്.ടി). എൻ.സി.എ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഉർദു (എസ്.സി) (ഹയർ സെക്കൻഡറി എജുക്കേഷൻ), എ.സി പ്ലാന്റ് ഓപറേറ്റർ (LC./AI) (KSFDC), സെക്യൂരിറ്റി ഗാർഡ് (വിശ്വകർമ) (ട്രാക്കോ കേബിൾ കമ്പനി), ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (ST/LC/AI/SC) മലയാളം മീഡിയം, ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) (LC/AI/SIUCN) (വിദ്യാഭ്യാസം), യു.പി സ്കൂൾ ടീച്ചർ (കന്നട മീഡിയം), (LC/AI/SIUCN/SCCC/HN), ഫാർമസിസ്റ്റ് ഗ്രേഡ്-II (ആയുർവേദം) (SCCC), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) (SC) പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് -LPS (ധീവര/SC/ST/ETB/OBC/SCCC/ വിശ്വകർമ /SC/ST) (വിദ്യാഭ്യാസം) ആയ (ETB) (വിവിധ വകുപ്പുകൾ), ബീറ്റ് ഫോറസ്റ്റ് ഓഫിസർ (മുസ്‍ലിം/ഒ.ബി.സി/വിശ്വകർമ) (വനംവകുപ്പ്). യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC notification
News Summary - PSC Notification for Various Posts
Next Story