വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 02/2024 മുതൽ 23/2024 വരെ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം മാർച്ച് ഒന്നിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ഏപ്രിൽ മൂന്നുവരെ സമർപ്പിക്കാം.
തസ്തികകൾ ചുവടെ
ജനറൽ റിക്രൂട്ട്മെന്റ്:
ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ-ലെക്ചറർ-ആർക്കിടെക്ച്ചർ സാങ്കേതിക വിദ്യാഭ്യാസം (ഗവ. പോളിടെക്നിക് കോളജുകൾ). അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ആയുർവേദം), ഇൻഷുറൻസ് മെഡിക്കൽ സർവിസസ്, ലെക്ചറർ വീണ കോളജ് വിദ്യാഭ്യാസം (മ്യൂസിക് കോളജുകൾ), ഫുഡ് സേഫ്റ്റി ഓഫിസർ-ഫുഡ് സേഫ്റ്റി, ഡയറ്റീഷ്യൻ ഗ്രേഡ് 2, ഹെൽത്ത് സർവിസസ്, സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)-പൊതുമരാമത്ത്/ജലസേചനം, അക്കൗണ്ടന്റ് (ജനറൽ ആൻഡ് സൊസൈറ്റി കാറ്റഗറി) കേരഫെഡ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2, സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ, ഓക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2, ഇൻഷുറൻസ് മെഡിക്കൽ സർവിസസ്, സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) ഫാരിയർ (വിമുക്ത ഭടന്മാർ മാത്രം) എൻ.സി.സി/സൈനിക വെൽഫെയർ.
എൻ.സി.എ റിക്രൂട്ട്മെന്റ്:
അസിസ്റ്റന്റ് പ്രഫസർ-മൈക്രോബയോളജി (ഹിന്ദു നാടാർ)-മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ (ധീവര) ആരോഗ്യവകുപ്പ്, ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (വിശ്വകർമ), ആരോഗ്യം, ഇൻസ്ട്രക്ടർ, കൊമേഴ്സ് (ഇ/ടി/ബി) സാങ്കേതിക വിദ്യാഭ്യാസം, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം), ആരോഗ്യവകുപ്പ്, അസിസ്റ്റന്റ് ഗ്രേഡ് 2 (മുസ്ലിം), കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്, ഡ്രൈവർ കം ഓഫിസ് അസിസ്റ്റന്റ് (എൽ.എം.വി) (മുസ്ലിം), വിവിധ സർക്കാർ കമ്പനികൾ/കോർപറേഷൻ/ബോർഡുകൾ/അതോറിറ്റി). തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, ഒഴിവുകൾ,ശമ്പളം മുതലായവ സമഗ്ര വിവരങ്ങളും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.