43 തസ്തികകളിലേക്ക് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫിസർ, എക്സിക്യുട്ടിവ്, മെഡിക്കൽ ഓഫിസർ, ഓഫിസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തത്.
വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബ്ൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും kpesrb.kerala.gov.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.