21 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം വരുന്നു
text_fieldsതിരുവനന്തപുരം: 21 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു. തസ്തികകൾ ചുവടെ
ജനറൽ റിക്രൂട്ട്മെന്റ് –സംസ്ഥാനതലം
1.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ലെക്ചറർ ഇൻ ആർക്കിടെക്ചർ.
2.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ.
3.ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ അസി.ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ആയുർവേദം).
4.കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലെക്ചറർ-ഇൻ വീണ.
5.ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ.
6.ആരോഗ്യ വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ് രണ്ട്.
7.പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (സിവിൽ).
8.കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അക്കൗണ്ടന്റ് - പാർട്ട് ഒന്ന്, രണ്ട് (ജനറൽ, സൊസൈറ്റി കാറ്റഗറി).
9.സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട്.
ജനറൽ റിക്രൂട്ട്മെന്റ് –ജില്ലതലം
1.ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്.
2.വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ ആക്സിലറി നഴ്സ് മിഡ്വൈഫ് ഗ്രേഡ് രണ്ട്.
3.വിവിധ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്.
4.വിവിധ ജില്ലകളിൽ എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി.) (വിമുക്തഭടന്മാർ മാത്രം).
5.തൃശൂർ ജില്ലയിൽ എൻ.സി.സി വകുപ്പിൽ ഫാരിയർ (വിമുക്തഭടന്മാർ മാത്രം).
എൻ.സി.എ റിക്രൂട്ട്മെന്റ് –സംസ്ഥാനതലം
1.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ-ഇൻ മൈേക്രാബയോളജി (ഹിന്ദുനാടാർ).
2.ആരോഗ്യ വകുപ്പിൽ അസി.സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ (ധീവര).
3.ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൽട്ടന്റ് (ജനറൽ സർജറി) (വിശ്വകർമ).
4.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ-ഇൻ കോമേഴ്സ് (ഈഴവ/തിയ്യ/ബില്ലവ).
5.ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവർഗം).
6.കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (മുസ്ലിം).
7.സർക്കാർ കമ്പനി/കോർപറേഷൻ/ബോർഡ്/അതോറിറ്റി/ സൊസൈറ്റികൾ എന്നിവിടങ്ങളിൽ ഡ്രൈവർ-കം ഓഫിസ് അറ്റൻഡന്റ് (എൽ.എം.വി.) (മുസ്ലിം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.