24 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsതിരുവനന്തപുരം: 24 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെൻറ് (സംസ്ഥാനതലം: 1.ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫിസർ. 2.ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫിസർ. 3.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) െലക്ചറർ ഇൻ േകാമേഴ്സ്. 4. ലീഗൽ മെേട്രാളജി വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ലീഗൽ മെേട്രാളജി. 5. സർവകലാശാലകളിൽ അസിസ്റ്റൻറ്. 6.കേരള കോമൺ പൂൾ ലൈബ്രറിയിൽ ലൈേബ്രറിയൻ ഗ്രേഡ് -4 (നേരിട്ടും തസ്തികമാറ്റം മുഖേനയും). 7. സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റൻറ് േഗ്രഡ്-2, 8.നിയമസഭ സെക്രട്ടേറിയറ്റിൽ കോപ്പി ഹോൾഡർ. 9. ജലഗതാഗത വകുപ്പിൽ കൂലി വർക്കർ.10.യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ അസി. എൻജിനീയർ. 11. പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ ജൂനിയർ േപ്രാജക്ട് അസി. (നേരിട്ടും തസ്തികമാറ്റം മുഖേനയും).
ജനറൽ റിക്രൂട്ട്മെൻറ് - ജില്ലതലം: 1.വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന). 2.വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) - തസ്തികമാറ്റം മുഖേന. സ്പെഷൽ റിക്രൂട്ട്മെൻറ്- സംസ്ഥാനതലം: 1.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ അനാട്ടമി (പട്ടികവർഗം). 2. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫ. (രസശാസ്ത്ര ഭൈഷജ്യകൽപന, ദ്രവ്യഗുണ, പ്രസൂതി സ്ത്രീരോഗ്) - പട്ടികവർഗം. 3. വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി - സീനിയർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം). 4.വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി - സീനിയർ (പട്ടികജാതി/പട്ടികവർഗം). 5. ആർക്കിയോളജി വകുപ്പിൽ എസ്കവേഷൻ അസി. (പട്ടികജാതി/പട്ടികവർഗം). 6.വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ - മെക്കാനിക്കൽ അഗ്രികൾചറൽ മെഷിനറി (പട്ടികവർഗം). 7. വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ - ഡ്രാഫ്ട്സ്മാൻ സിവിൽ (പട്ടികജാതി/പട്ടികവർഗം). 8.ഡ്രഗ്സ് കൺേട്രാൾ വകുപ്പിൽ ടെക്നിക്കൽ അസി. (പട്ടികജാതി/പട്ടികവർഗം).
എൻ.സി.എ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം: 1. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫിസർ/റിസർച്ച് അസി./കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസി. (രണ്ടാം എൻ.സി.എ - എസ്.സി.സി.സി). 2.മെഡിക്കൽ വിദ്യാഭ്യാസ സർവിസിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ േഗ്രഡ് -2 (ഒന്നാം എൻ.സി.എ - എൽ.സി/എ.ഐ). 3.കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിൽ ബോട്ട് സ്രാങ്ക് (രണ്ടാം എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ).
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നവ: 1. എറണാകുളം, കണ്ണൂർ ജില്ലകളിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ൈഡ്രവർ േഗ്രഡ് -2 (എച്ച്.ഡി.വി) - വിമുക്തഭടന്മാർ മാത്രം (കാറ്റഗറി നമ്പർ 163/2022). 2. സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പേഴ്സണൽ മാനേജർ- ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 61/2021).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നവ: കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കന്നടയും മലയാളവും അറിയാവുന്നവർ) - രണ്ടാം എൻ.സി.എ- എൽ.സി/എ.ഐ, ഹിന്ദുനാടാർ, എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 362/2018, 363/2018, 364/2018).
അർഹതാപട്ടിക പ്രസിദ്ധീകരിക്കുന്നവ: 1. വിവിധ ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസി.(കാറ്റഗറി നമ്പർ 368/2021). 2. കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷനിൽ സ്റ്റെനോഗ്രാഫർ േഗ്രഡ്- 2 (കാറ്റഗറി നമ്പർ 380/2020).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.