പി.എസ്.സി അറിയിപ്പുകൾ
text_fieldsനീന്തൽ പരീക്ഷ
തിരുവനന്തപുരം: ഫയർ ആൻഡ് റസ്ക്യൂ സർവിസസ് വകുപ്പിൽ ഫയർ വുമൺ (െട്രയിനി) (കാറ്റഗറി നമ്പർ 245/2020- തിരുവനന്തപുരം ജില്ല) തസ്തികയിലേക്ക് മാർച്ച് 10ന് രാവിലെ എട്ടിന് വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ് സ്പോർട്സ് ഹബ് സ്വിമ്മിങ് പൂളിൽ സ്വിമ്മിങ് ആൻഡ് ഫ്ലോട്ടിങ് ടെസ്റ്റ് നടത്തും.
അഭിമുഖം
കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷനിൽ അസി. എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 134/2021) തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം മാർച്ച് എട്ട്, ഒമ്പത്, 10, 15, 16, 17, 22, 23, 24, 29, 30, 31 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ നടത്തും.
വിവിധ സർവകലാശാലകളിൽ പ്രഫഷനൽ അസി. േഗ്രഡ് രണ്ട് (ലൈബ്രറി) (കാറ്റഗറി നമ്പർ 207/2021) തസ്തികയിലേക്ക് മാർച്ച് എട്ട്, ഒമ്പത്, 14, 15 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധനയും മാർച്ച് 28 മുതൽ അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ ഡയറ്റീഷ്യൻ േഗ്രഡ് രണ്ട് (കാറ്റഗറി നമ്പർ 394/2019) തസ്തികയിലേക്ക് മാർച്ച് എട്ട്, ഒമ്പത്, 10 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ (പട്ടികജാതി/വർഗം) (കാറ്റഗറി നമ്പർ 616/2021) തസ്തികയിലേക്ക്മാർച്ച് 15 ന് (രാവിലെ 10.30, 11.30) തീയതിയിൽ പി.എസ്.സി. ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.