പി.എസ്.സി അറിയിപ്പുകൾ
text_fieldsപ്രമാണ പരിശോധന മാറ്റി
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ സംസ്കൃതം (സാഹിത്യ) തസ്തികയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പ്രമാണ പരിശോധന മാറ്റി.
അഭിമുഖം
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (383/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 7, 8, 9, 21, 22 തീയതികളിൽ പി.എസ്.സി തൃശൂർ ജില്ല ഓഫിസിൽ അഭിമുഖം നടത്തും.
കാസർകോട് ജില്ലയിൽ സൈനികക്ഷേമവകുപ്പിൽ വെൽെഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) (749/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ബുധനാഴ്ച പി.എസ്.സി കണ്ണൂർ ജില്ല ഓഫിസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (254/2021) തസ്തിക ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുള്ള ആദ്യഘട്ട അഭിമുഖം 7, 8, 9 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫിസിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കാത്തവർ 0495 2371971ൽ ബന്ധപ്പെടണം.
പ്രമാണ പരിശോധന
മലബാർ സിമന്റ്സിൽ ടൈപ്പിസ്റ്റ് ക്ലർക്ക് ഗ്രേഡ് 2 (68/2020) തസ്തികയിലേക്ക് എട്ടിന് രാവിലെ 10.30നും ഉച്ചക്ക് രണ്ടിനും പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും.
റാങ്ക് ലിസ്റ്റ്
ജലഗതാഗത വകുപ്പിൽ കാർപെൻറർ (317/2019) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ (ജനറൽ സർജറി) -ഒന്നാം എൻ.സി.എ - ഒ.ബി.സി (36/2022), അസിസ്റ്റന്റ് പ്രഫസർ (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ) (ബ്ലഡ്ബാങ്ക്) (139/2022), ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ -നാലാം എൻ.സി.എ പട്ടികവർഗം (203/2022), അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ -ഒന്നാം എൻ.സി.എ മുസ്ലിം (611/2022), അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ - ഒന്നാം എൻ.സി.എ - എസ്.സി.സി.സി (612/2022), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫിസർ (483/2022) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.