പി.എസ്.സി വാർത്തകൾ
text_fieldsപ്രായോഗിക പരീക്ഷ
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 367/2021) തസ്തികയിലേക്ക് ജൂലൈ 20, 21 തീയതികളിൽ രാവിലെ 5.30ന് കണ്ണൂർ ഗവ. ടി.ടി.ഐ ഫോർ മെൻ സ്കൂൾ ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (ഒ ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, ഡ്രൈവിങ് ലൈസൻസ് എന്നിവ സഹിതം ഹാജരാകണം.
പ്രമാണ പരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 ഇൻഫർമേഷൻ ടെക്നോളജി (എൻജിനീയറിങ് കോളജുകൾ) (കാറ്റഗറി നമ്പർ 193/2020), ഇൻസ്ട്രക്ടർ ഗ്രേഡ് 1 കമ്പ്യൂട്ടർ എൻജിനീയറിങ് (എൻജിനീയറിങ് കോളജുകൾ) (കാറ്റഗറി നമ്പർ 194/2020) തസ്തികകളിലേക്ക് ജൂലൈ 19ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ ഏഴ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ സ്റ്റാറ്റിസ്റ്റിക്സ്(സീനിയർ-കാറ്റഗറി നമ്പർ 595/2021, ജൂനിയർ -കാറ്റഗറി നമ്പർ 394/2021) തസ്തികകളിലേക്ക് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർക്കായി 2023 ജൂലൈ 24ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.