പി.എസ്.സി വാർത്തകൾ
text_fields43 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം: 43 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. വിശദവിവരം വെബ്സൈറ്റിൽ (https://www.keralapsc.gov.in/).
പ്രമാണ പരിശോധന
തിരുവനന്തപുരം: കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ/ഗോഡൗൺ കീപ്പർ (കാറ്റഗറി നമ്പർ 62/2020) തസ്തികയിലേക്ക് സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യാത്തവർക്ക് ബുധനാഴ്ച രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽവെച്ച് പ്രമാണ പരിശോധന നടത്തും.
കൂടുതൽ വിവരങ്ങൾക്ക് ഇ.ആർ 14 വിഭാഗവുമായി ബന്ധപ്പെടണം (0471 2546510).
ഒ.എം.ആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലെക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ് (പോളിടെക്നിക്സ്) (കാറ്റഗറി നമ്പർ 64/2021) തസ്തികയിലേക്ക് ജൂലൈ 27ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.