പി.എസ്.സി അറിയിപ്പുകൾ
text_fieldsഒ.എം.ആർ പരീക്ഷ കേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം: കൊല്ലം, കണ്ണൂർ ജില്ലകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് ആഗസ്റ്റ് 17ന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷക്ക് വയനാട് ജില്ലയിൽ എസ്.കെ.എം.ജെ എച്ച്.എസ്.എസ് (പ്ലസ് ടു വിഭാഗം) കൽപറ്റ, വയനാട് എന്നീ പരീക്ഷ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പർ 1298142 മുതൽ 1298289 വരെയുള്ള ഉദ്യോഗാർഥികൾ ജി.വി.എച്ച്.എസ്.എസ് മുണ്ടേരി, കൽപറ്റ, വയനാട് കേന്ദ്രത്തിൽ പഴയ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.
അഭിമുഖം
വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്ക് ആഗസ്റ്റ് 21, 22, 23 തീയതികളിൽ പി.എസ്.സി ജില്ല ഓഫിസിലും ആഗസ്റ്റ് 22ന് പി.എസ്.സി കോഴിക്കോട് മേഖല ഓഫിസിലും അഭിമുഖം നടത്തും.
ആലപ്പുഴ ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ആഗസ്റ്റ് 29, 30 തീയതികളിൽ പി.എസ്.സി ജില്ല ഓഫിസിലും 30ന് കൊല്ലം മേഖല ഓഫിസിലും നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0477 2264134.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) സോഷ്യോളജി (കാറ്റഗറി നമ്പർ 733/2021) തസ്തികയിലേക്ക് ആഗസ്റ്റ് 29, 30 തീയതികളിൽ രാവിലെ 7.30നും 10നും പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധനയും അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
അർഹതനിർണയ പരീക്ഷ
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോർഡിൽ താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്നവരിൽനിന്ന് ലൈവ്സ്റ്റോക് ഇൻസ്പെക്ടർ/ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 1/2024) ആകുന്നതിന് ആഗസ്റ്റ് 22ന് നടത്തുന്ന അർഹതനിർണയ പരീക്ഷയുടെ (ഓൺലൈൻ) അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ച തീയതിയിലും സമയത്തും സ്ഥലത്തും പരീക്ഷക്ക് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.