പൊതുമേഖല നിയമനം പി.എസ്.സി വഴിയാക്കാൻ അടിയന്തര നിർദേശം
text_fieldsതിരുവനന്തപുരം: നിയമനം പി.എസ്.സിക്ക് വിടാതെയും വിട്ടിട്ടും സ്പെഷൽ റൂൾസ് ഉണ്ടാക ്കാതെ തട്ടിക്കളിക്കുകയും ചെയ്യുന്ന പൊതുമേഖല സ്ഥാപനങ്ങൾ അടിയന്തരമായി പി.എസ്.സ ിക്ക് കീഴിൽ കൊണ്ടുവരണമെന്ന് സർക്കാർ നിർദേശം. നിയമനം പി.എസ്.സിക്ക് വിട്ട് 48 വർഷ ം വരെ കഴിഞ്ഞിട്ടും അവ നടപ്പാക്കാത്ത സ്ഥാപനങ്ങളുണ്ട്.
നിയമന ചട്ടം രൂപവത്കരിക ്കാത്ത എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സമയബന്ധിതമായി രൂപവത്കരിക്കാനും സ്റ്റാഫ ് ഘടന നിശ്ചയിക്കാനും നിയമനം പി.എസ്.സിയുടെ പരിധിയിൽ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് മുഴുവൻ സ്ഥാപനങ്ങൾക്കും ഉത്തരവ് നൽകി.
സംസ്ഥാനത്തെ 97 പൊതുമേഖല സ്ഥാപനങ്ങളിൽ നിയമന ചട്ടം രൂപവത്കരിക്കുകയോ നിയമനം പി.എസ്.സിക്ക് വിടുകേയാ ചെയ്യാത്ത 34 സ്ഥാപനങ്ങളുണ്ടെന്ന് പി.എസ്.സി സർക്കാറിനെ അറിയിച്ചിരുന്നു. നിയമനം പി.എസ്.സി പരിധിയിൽ വന്നിട്ടും അന്തിമ നിയമന ചട്ടം രൂപവത്കരിക്കാത്ത 11 പൊതുമേഖല സ്ഥാപനങ്ങളുമുണ്ട്. വർക്കർ, സൂപ്പർവൈസറി മാനേജീരിയൽ തസ്തികകൾ ഒഴികെ എല്ലാ തസ്തികകളും പി.എസ്.സി പരിധിയിലാണ്.
എന്നാൽ, ചില പൊതുമേഖല സ്ഥാപനങ്ങൾ നിയമന ചട്ടം രൂപവത്കരിക്കാതെയും സ്റ്റാഫ് ഘടന ഉറപ്പാക്കാതെയും സംവരണ തത്ത്വം പാലിക്കാെതയും അനധികൃത പിൻവാതിൽ നിയമനം നടത്തുന്നത് സർക്കാറിെൻറ ശ്രദ്ധയിൽപെട്ടതായി ഉത്തരവിൽ പറയുന്നു. നിയമനം പി.എസ്.സി വഴിയാക്കുന്നതിൽ അതത് ഭരണവകുപ്പുകൾ ആവശ്യമായ നടപടിയെടുക്കണം.
സ്വീകരിച്ച നടപടികൾ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനെ ഉടൻ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.