ചോദ്യങ്ങൾ സ്വകാര്യ ൈഗഡിന്റെ പകർപ്പ്; പി.എസ്.സി ചോദ്യപേപ്പർ വിവാദത്തിൽ
text_fieldsതൃശൂർ: പബ്ലിക് സർവീസ് കമീഷൻ നടത്തിയ അസി. പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷ ചോദ്യപേ പ്പർ വിവാദത്തിൽ. നൂറ് ചോദ്യങ്ങളിൽ 80 ഉം സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ ൈഡിൽ നിന്നുള്ളതാണെന്നാണ് ആക്ഷേപം. പി.എസ്.സി ചോദ്യപേപ്പർ തയ്യാറാക്കുന്നവരുമായി ഇൻ സ്റ്റിറ്റ്യൂട്ടിന് ബന്ധമുണ്ടെന്ന ആരോപണവുമായി പരീക്ഷാർഥികൾ രംഗത്തെത്തി. അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷാർഥികൾ വിജിലൻസിനെ സമീപിക്കുമെന്നും അറിയിച്ചു.
22നാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പരീക്ഷ നടന്നത്. മുപ്പത്തഞ്ചോളം ഒഴിവുകളിലേക്ക് 1600 പേരാണ് പരീക്ഷയെഴുതിയത്. യൂനിവേഴ്സൽ ലോ പബ്ലിഷിങ് പുസ്തക കമ്പനി പ്രസിദ്ധീകരിച്ച യൂനിവേഴ്സൽ, മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ഫോർ ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ എന്ന പുസ്തകത്തിൽ നിന്നുള്ള 80 ചോദ്യങ്ങൾ സീരിയൽ നമ്പറുകൾ പോലും തിരുത്താതെ അതേപടി ഉൾപ്പെടുത്തുകയായിരുന്നു.
മാസം മുെമ്പ ഈ ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന പേജുകൾ സമൂഹമാധ്യമങ്ങളിലൂടെ എറണാകുളം തിരുവനന്തപുരം മേഖലകളിലെ പരീക്ഷാർഥികളിെലത്തി. നിയമം വിഷയമായ മുഴുവൻ ചോദ്യങ്ങൾ ഈ ഗൈഡിൽ നിന്ന് വന്നത് ആസൂത്രിതമാണെന്നാണ് ആരോപണം. ചോദ്യങ്ങൾ തയ്യാറാക്കിയവരിൽ സ്വകാര്യ കമ്പനിയുമായി ബന്ധമുണ്ടെന്നും, അഴിമതിയുണ്ടെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു. പരീക്ഷ റദ്ദാക്കി പുതിയത് നടത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.