റെയിൽവേ ജീവനക്കാരുടെ മക്കൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്ന മൂന്നു ലക്ഷത്തോളം ട്രാക്ക്മാന്മാരുടെയും ഗ്യാങ്മാന്മാരുടെയും മക്കൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് അധികൃതർ സൗകര്യമൊരുക്കുന്നു. ഇതിനായി നാഷനൽ സ്കിൽ ഡെവലപ്മെൻറ് കോർപറേഷനുമായി (എൻ.എസ്.ഡി.സി) കൈകോർക്കാൻ റെയിൽവേ തീരുമാനിച്ചതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
റെയിൽവേ സ്റ്റേഷനുകളോട് ചേർന്നോ റെയിൽവേയുടെ കൈവശമുള്ള മറ്റു സ്ഥലങ്ങളിലോ ഇതിനായുള്ള സംവിധാനമൊരുക്കാൻ എൻ.എസ്.ഡി.സിക്ക് അനുമതി നൽകിയിട്ടുണ്ട്. കഴിയുന്നതും റെയിൽവേ ജീവനക്കാർ താമസിക്കുന്ന കോളനികൾക്ക് സമീപമായിരിക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഇതിനായി 100 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 53 ഇടങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ എൻ.എസ്.ഡി.സിയുമായി ധാരണയിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.