കെ.എ.എസ്: അന്വേഷണം വേണം –രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കെ.എ.എസ് പരീക്ഷയില്‍ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പി.എസ്.സിയുടെ സര്‍വറില്‍നിന്ന് നഷ്ടമായതിനെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.എ.എസ് പരീക്ഷയെഴുതിയ ഉദ്യോഗാർഥികളെ മാത്രമല്ല, പൊതു സമൂഹത്തെയും ഉത്കണ്ഠയിലാക്കുന്നതാണ് വാർത്ത. പ്രത്യേകിച്ചും പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുമുള്ള ഭയം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിൽ. മൂല്യനിര്‍ണയം നടത്തിയ പകര്‍പ്പുകളാണ് കാണാതായത്.
വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലി ലാഘവേത്താടെ ചെയ്തതുകൊണ്ടുണ്ടായ വീഴ്ചയാണോ അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.