അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാൻ ഒരുങ്ങി അധികൃതര്‍. തൊഴിൽ വിപണി പുനഃക്രമീകരിച്ചും സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയും തൊഴിലാളികളുടെ എണ്ണം കുറക്കാനാണ് നീക്കം. ഘട്ടം ഘട്ടമായായിരിക്കും ഇത് നടപ്പാക്കുക. അതിനിടെ, വഴിയോര കച്ചവടക്കാർക്ക് നൽകുന്ന വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ വഴിയോരക്കച്ചവടക്കാർ ഭൂരിപക്ഷവും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം തൊഴിലാളികള്‍ ലേബര്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നാണ് അഭിപ്രായം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നടപടികള്‍ സ്വീകരിക്കുക. ഡെമോഗ്രാഫിക്സ് സുപ്രീം കമ്മിറ്റി നിർദേശം അംഗീകരിച്ചാല്‍ ഉടന്‍ തീരുമാനം നടപ്പാക്കുമെന്നാണ് സൂചനകള്‍. ഇതോടെ അയ്യായിരത്തോളം പ്രവാസി തൊഴിലാളികള്‍ക്ക് വർക്ക് പെർമിറ്റുകള്‍ നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.