Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജെ.ഇ.ഇ മെയിൻ:...

ജെ.ഇ.ഇ മെയിൻ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

text_fields
bookmark_border
JEE main exam
cancel

നാഷനൽ ടെസ്റ്റിങ് ഏജൻസി ഏപ്രിൽ, മേയ് മാസങ്ങളിലായി നടത്തുന്ന ഒന്നും രണ്ടും സെഷനിലേക്കുള്ള ജെ.ഇ.ഇ മെയിൻ 2022 പരീക്ഷക്ക് രജിസ്ട്രേഷൻ തുടങ്ങി. ഇതുസംബന്ധിച്ച വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://jeemain.nta.nic.inൽ. രജിസ്ട്രേഷൻ ഫീസ് പേപ്പർ ഒന്ന് (ബി.ഇ/ബി.ടെക്) അല്ലെങ്കിൽ പേപ്പർ രണ്ട് (ബി.ആർക്/ബി പ്ലാനിങ്) 650 രൂപ. വനിതകൾക്കും തേർഡ് ജെൻഡർ/SC/ST/PWD വിഭാഗങ്ങൾക്കും 325 രൂപ മതി. ഇന്ത്യക്കു പുറത്തുള്ളവർക്ക് യഥാക്രമം 3000 രൂപ, 1500 രൂപ.

രണ്ടു പേപ്പറുകൾക്കുംകൂടി 1300 രൂപ/650 രൂപ വീതം നൽകണം. ഇന്ത്യക്കു പുറത്തുള്ളവർ 6000/3000 രൂപ വീതം. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. മാർച്ച് 31 വൈകീട്ട് അഞ്ചു മണി വരെ സ്വീകരിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ്ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. യോഗ്യത: കമ്പ്യൂട്ടർ അധിഷ്ഠിത ജെ.ഇ.ഇ മെയിൻ 2022 പരീക്ഷയിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ ഉൾപ്പെടെ ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ 2020, 2021 വർഷങ്ങളിൽ വിജയിച്ചിട്ടുള്ളവർക്കും 2022ൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. അംഗീകൃത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. പരീക്ഷ: ആദ്യ സെഷൻ ഏപ്രിൽ 16 മുതൽ 21 വരെ. 9 മുതൽ 12 മണി വരെയും മൂന്നു മുതൽ ആറു മണി വരെയും രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ. പേപ്പർ ഒന്നിൽ (ബി.ഇ/ബി.ടെക്) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ചോദ്യങ്ങൾ. മൾട്ടിപ്പിൾ ചോയ്സ്, ന്യൂമെറിക്കൽ ആൻസർ ടൈപ് മാതൃകയിൽ 90 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് നാലു മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം കുറക്കും. പരമാവധി 300 മാർക്ക്.

പേപ്പർ രണ്ട് ബി.ആർക്: പാർട്ട് 1 മാത്തമാറ്റിക്സ്- 30 ചോദ്യങ്ങൾ. 100 മാർക്കിന്, പാർട്ട് II ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- 50 ചോദ്യങ്ങൾ, 200 മാർക്കിന്, പാർട്ട് III ഡ്രോയിങ് ടെസ്റ്റ് -2 ചോദ്യങ്ങൾ, 100 മാർക്കിന്.

പേപ്പർ രണ്ട് ബി പ്ലാനിങ്: പാർട്ട് I മാത്തമാറ്റിക്സ്, 30 ചോദ്യങ്ങൾ, 100 മാർക്കിന്, പാർട്ട് II ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- 50 ചോദ്യങ്ങൾ, 200 മാർക്കിന്, പാർട്ട് III പ്ലാനിങ്-25 ചോദ്യങ്ങൾ, 100 മാർക്കിന്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഉർദു, കന്നട ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ടാവും. കേരളത്തിലും ലക്ഷദ്വീപിലും ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് ചോദ്യപേപ്പറുകൾ.

കേരളത്തിൽ ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, കണ്ണൂർ/പയ്യന്നൂർ, തിരുവനന്തപുരം, തൃശൂർ, വയനാട് പരീക്ഷകേന്ദ്രങ്ങളാണ്.

ലക്ഷദ്വീപിൽ കവരത്തിയാണ് കേന്ദ്രം. ജെ.ഇ.ഇ മെയിൻ റാങ്കടിസ്ഥാനത്തിൽ എൻ.ഐ.ടികളിലും ട്രിപ്ൾ ഐ.ടികളിലും മറ്റും ബി.ഇ/ബി.ടെക്/ബി.ആർക്ക്/ബി-പ്ലാനിങ് കോഴ്സുകളിലാണ് പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jee main exam
News Summary - Registration for JEE Main 2022 exam has started
Next Story