റിമോട്ട് സെന്‍സിങ്, ജിയോ ഇൻഫർമാറ്റിക്സ്; വെറൈറ്റി ജോലി വേണോ?
text_fieldsസാധാരണ ജോലികളിൽനിന്ന് വ്യത്യസ്തമായി മറ്റൊരു തൊഴിലിടം തിരയുന്നവർക്ക് അനുയോജ്യമായ മേഖലയാണ് റിമോട്ട് സെന്‍സിങ്, ജിയോ ഇൻഫർമാറ്റിക്സ് എന്നിവ. ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കുക, സൂക്ഷിക്കുക, വിശകലനം ചെയ്യുക എന്നിവയാണ് ജി.ഐ.എസ് (ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) മേഖലയിലെ ജോലി. ജിയോ ഇന്‍ഫര്‍മാറ്റിക്സിൽ ജി.ഐ.എസ്, റിമോട്ട് സെന്‍സിങ്, ഇൻഫർമേഷൻ ടെക്നോളജി, ഫോട്ടോഗ്രാമെട്രി തുടങ്ങിയവ ഉൾപ്പെടുന്നു.
ജ്യോഗ്രഫി /സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് കരിയർ രംഗത്ത് ചുവടുറപ്പിക്കാൻ കഴിയുന്ന നിരവധി കോഴ്സുകളുണ്ട്. ഒരു വസ്തുവിനെ കിലോമീറ്ററുകൾക്കപ്പുറത്തുനിന്നു പരിശോധിച്ച് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് റിമോട്ട് സെന്‍സിങ്. ഉപഗ്രഹങ്ങളിലോ വിമാനങ്ങളിലോ ഘടിപ്പിച്ച ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവ സാധ്യമാകുന്നത്. ഭൗമോപരിതലത്തിലെ ജലവിഭവശേഷി മുതല്‍ പരിസ്ഥിതി മലിനീകരണത്തിന്റെ അളവുവരെ റിമോട്ട് സെന്‍സിങ്ങിലൂടെ കണ്ടെത്താം. എന്‍വയണ്‍മെൻറല്‍ അനാലിസിസ്, െഡിക്കല്‍ സയന്‍സ് തുടങ്ങിയവയെല്ലാം ജി.ഐ.എസും റിമോട്ട് സെന്‍സിങ്ങും ഉപയോഗപ്പെടുത്തുന്നു. സർക്കാർ ഏജന്‍സികളിലും പ്രതിരോധ വിഭാഗങ്ങളിലുമുൾപ്പെടെ നിരവധി തൊഴിൽ സാധ്യതകൾ ഇന്ന് ഈ രംഗത്തുണ്ട്.
വിവിധ വിഭാഗങ്ങളിലായി നിലവിൽ ജോലിചെയ്യുന്നവർക്കും ഭാവിയിൽ ഈ മേഖലയിലേക്ക് കരിയര്‍ തിരിച്ചുവിടാവുന്നതാണ്. ആര്‍ക്കിയോളജി, ഇക്കോളജി, എൻജിനീയറിങ്, അര്‍ബന്‍ ആന്‍ഡ് റീജനല്‍ പ്ലാനിങ്, ഫോറസ്ട്രി, ജിയോളജി, വൈല്‍ഡ് ലൈഫ് മാനേജ്മെൻറ്, മെറ്റീരിയോളജി, ഓഷ്യാനോഗ്രഫി തുടങ്ങിയ മേഖലകളുമായൊക്കെ ബന്ധപ്പെടുന്ന രീതിയില്‍ റിമോട്ട് സെന്‍സിങ്, ജി.ഐ.എസ് തൊഴിൽ മേഖലകൾ വളര്‍ന്നുകഴിഞ്ഞു.
സാങ്കേതിക വിദ്യയോടുള്ള താൽപര്യവും ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദവും ഉണ്ടെങ്കിൽ ഉപരിപഠനത്തിനായി ഈ വിഷയങ്ങൾ തിരഞ്ഞെടുക്കാം. സയൻസ് വിഷയങ്ങൾ, കമ്പ്യൂട്ടര്‍ സയന്‍സ്, ജ്യോഗ്രഫി, ജിയോളജി, എര്‍ത്ത് സയന്‍സ് വിഷയങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം, ഐ.ടി, എൻജിനീയറിങ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് റിമോട്ട് സെന്‍സിങ്/ജിയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ പി.ജി ഉൾപ്പെടെ നിരവധി കോഴ്സുകൾ ചെയ്യാനാകും. കൂടാതെ നിലവിൽ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രഫഷനലുകൾക്കും ഈ കോഴ്സുകൾ ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.