കുസാറ്റില്‍ റിസര്‍ച് അസോസിയേറ്റ്, റിസര്‍ച് അസിസ്റ്റന്റ് ഒഴിവ്
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വുമണ്‍സ് സ്റ്റഡി സെന്ററിൽ ഒഴിവുള്ള റിസര്‍ച് അസോസിയേറ്റ്, റിസര്‍ച് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബര്‍ 13ന് രാവിലെ 10.30ന് അഭിമുഖം നടത്തും. റിസര്‍ച് അസോസിയേറ്റ് നിയമനത്തിന് സോഷ്യല്‍ സയന്‍സിലുള്ള പി.എച്ച്.ഡിയും വുമണ്‍ സ്റ്റഡീസ് അല്ലെങ്കില്‍ ജെന്‍ഡര്‍ സ്റ്റഡീസിലുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത.
റിസര്‍ച് അസിസ്റ്റന്റ് നിയമനത്തിന് സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും വുമണ്‍ സ്റ്റഡീസ് അല്ലെങ്കില്‍ ജെന്‍ഡര്‍ സ്റ്റഡീസിലുള്ള പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ wsc.cusat@gmal.comല്‍.
ഷിപ് ടെക്നോളജി വകുപ്പില്‍ നാഷനല്‍ മിഷന് ഓണ്‍ പവര്‍ ഇലക്ട്രോണിക്സ് ടെക്നോളജി ഫേസ് III പ്രോജക്ട് അസോസിയേറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 15നകം rajeshpnair@cusat.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.cusat.ac.inല്‍. ഫോണ്‍: 9744297106, 8089866415.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.