Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 1:15 AM IST Updated On
date_range 14 Jan 2018 1:15 AM ISTസ്പൈസസ് ബോർഡിൽ റിസർച് ട്രെയ്നി
text_fieldsbookmark_border
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലെ സ്പൈസസ് ബോർഡ് ഇടുക്കി ജില്ലയിലെ മൈലാടുംപാറയിലുള്ള ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലും റീജനൽ റിസർച് സ്റ്റേഷനുകളിലും സ്പൈസസ് റിസർച് ട്രെയ്നി തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം ഉദ്യോഗാർഥികൾക്കാണ് അവസരം. താഴെപ്പറയുന്ന വിഭാഗങ്ങളിലാണ് ഒഴിവുകൾ:
1. ക്രോപ് ഇംപ്രൂവ്മെൻറ് (ബോട്ടണി): എം.എസ്സി ബോട്ടണി/ബയോടെക്നോളജിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. സേക്ലഷ്പുരിലെയും ഗാങ്ടോക്കിലെയും റീജനൽ റിസർച് സ്റ്റേഷനുകളിലാണ് ഒഴിവുകൾ.
2. അഗ്രോണമി ആൻഡ് സോയിൽ സയൻസ്: എം.എസ്സി കെമിസ്ട്രി/അഗ്രോണമി/സോയിൽ സയൻസും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.
മൈലാടുംപാറയിൽ നാല് ഒഴിവും സേക്ലഷ്പുരിലെയും ഗാങ്ടോക്കിലെയും റീജനൽ റിസർച് സ്റ്റേഷനുകളിൽ ഒാരോ ഒഴിവ് വീതവുമാണ്.
3.പ്ലാൻറ് പാത്തോളജി: എം.എസ്സി മൈക്രോബയോളജി/ബോട്ടണിയും കമ്പ്യുട്ടർ പരിജ്ഞാനവും വേണം. മൈലാടുംപാറയിൽ മൂന്ന് ഒഴിവും ഗാങ്ടോക്കിലെ റീജനൽ റിസർച് സ്റ്റേഷനിൽ ഒരു ഒഴിവുമാണ്.
4. എൻറമോളജി: എം.എസ്സി എൻറമോളജി/സുവോളജിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. മൈലാടുംപാറയിൽ രണ്ട് ഒഴിവും സേക്ലഷ്പുരിലെയും ഗാങ്ടോക്കിലെയും റീജനൽ റിസർച് സ്റ്റേഷനുകളിൽ ഒാരോ ഒഴിവുവീതവുമാണ്.
ജനുവരി 17ന് രാവിലെ 10നാണ് വാക്ഇൻ ഇൻററർവ്യൂ. വിവരങ്ങൾക്ക് http://www.indianspices.com കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story