'സെയിൽ' മെഡിക്കൽ പ്രഫഷനലുകളെ തേടുന്നു; ഒഴിവുകൾ -37, അപേക്ഷ നവംബർ 31നകം
text_fieldsസ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിെൻറ (സെയിൽ) റൂർക്കേല ഹോസ്പിറ്റലിലേക്ക് മെഡിക്കൽ പ്രഫഷനലുകളെ (സ്പെഷലിസ്റ്റ്) റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ 37 ഒഴിവുകളുണ്ട്. നവംബർ 30നകം അപേക്ഷ ലഭിക്കണം. ഓരോ സ്പെഷാലിറ്റിയിലും ലഭ്യമായ ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ ചുവടെ: (പരസ്യനമ്പർ 02/2020).
•സ്പെഷലിസ്റ്റ് (ഇ-3): അനസ്തേഷ്യ-1, ഡെൻറൽ-1, ഡെർമറ്റോളജി -2, ജനറൽ സർജറി -5, ജനറൽ മെഡിസിൻ -5, മൈക്രോ ബയോളജി -1, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി -2, ഒഫ്താൽമോളജി -1, ഓർത്തോപീഡിക്സ്-2, പീഡിയാട്രിക്സ്-1, പതോളജി-1, പൾമണറി മെഡിസിൻ -2, സൈക്യാട്രി-1, റേഡിയോളജി.
യോഗ്യത: ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ MD/MS/DNB/MDS. യോഗ്യത നേടിക്കഴിഞ്ഞ് മൂന്നുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായപരിധി 30.11.2020ൽ 41 വയസ്സ്.
• സ്പെഷലിസ്റ്റ് (ഇ-3): ട്രാൻസ്ഫ്യൂഷൻ മെഡിസിൻ -1, യോഗ്യത: ട്രാൻസ്ഫ്യൂഷൻ മെഡിസിൻ/ പതോളജിയിൽ MD/DNB, മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 41 വയസ്സ്.
• സ്പെഷലിസ്റ്റ് (ഇ-3): എമർജൻസി മെഡിസിൻ-1, യോഗ്യത: എമർജൻസി മെഡിസിൻ/ജനറൽ മെഡിസിൻ/ ജനറൽ സർജറിയിൽ MD/MS/DNB, ക്രിട്ടിക്കൽ കെയർ യൂനിറ്റ്/ ഐ.സി.യു/കാഷ്വാലിറ്റിയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായപരിധി 41 വയസ്സ്.
•ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ (ഇ-3) -2, യോഗ്യത: എം.ബി.ബി.എസും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പി.ജി (എം.എച്ച്.എ) ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 41 വയസ്സ്.
• മെഡിക്കൽ ഓഫിസർ (ഇ-1) -7, യോഗ്യത: എം.ബി.ബി.എസും ഇേൻറൺഷിപ്പിന് ശേഷം അംഗീകൃത മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഒരുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിയവും. പ്രായപരിധി 34 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറത്തിെൻറ മാതൃകയും www.sail.co.in/ careers അല്ലെങ്കിൽ http://Sail/careers.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.