Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 2:56 AM IST Updated On
date_range 27 Aug 2017 2:56 AM ISTകോസ്റ്റ് ഗാർഡിൽ പ്ലസ് ടുകാർക്ക് നാവികരാകാം
text_fieldsbookmark_border
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ശാസ്ത്ര വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ച ആൺകുട്ടികൾക്ക് നാവികരാകാം. ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് പ്ലസ് ടു എൻട്രി വഴിയാണ് തിരഞ്ഞെടുപ്പ്. ഇതിലേക്കുള്ള അപേക്ഷ ഒാൺലൈനായി ഇപ്പോൾ ക്ഷണിച്ചിട്ടുണ്ട്. 2018ലെ ഒന്നാമത്തെ ബാച്ച് നാവിക് (ജനറൽ ഡ്യൂട്ടി) റിക്രൂട്ട്മെൻറിനാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്.
യോഗ്യത: അപേക്ഷകർ പ്ലസ് ടു ബോർഡ് പരീക്ഷയിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും നേടി വിജയിച്ചിരിക്കണം. പട്ടികജാതി, വർഗകാർക്കും നാഷനൽ ചാമ്പ്യൻഷിപ് ലഭിച്ച മികച്ച കായികതാരങ്ങൾക്കും മറ്റും അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും. പ്രായം 18നും 22നും മധ്യേയാവണം. 1996 ഫെബ്രുവരി ഒന്നിനും 2000 ജനുവരി 31നും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക.
ഉയർന്ന പ്രായപരിധിയിൽ ഒ.ബി.സിക്കാർക്ക് മൂന്നുവർഷവും പട്ടികജാതി, വർഗക്കാർക്ക് അഞ്ചുവർഷവും ഇളവനുവദിച്ചിട്ടുണ്ട്. അപേക്ഷകർക്ക് മിനിമം 157 സെ.മീറ്റർ ഉയരവും അതിനൊത്ത ഭാരവും നല്ല കാഴ്ചശക്തിയും ഉണ്ടാകണം.
അപേക്ഷ: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റിൽ Opportunities ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദേശാനുസരണം അപേക്ഷ സമർപ്പിക്കാം. 2017 സെപ്റ്റംബർ നാലുവരെ ഒാൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
ഫോേട്ടാഗ്രാഫും ഒപ്പും അപ്ലോഡ് ചെയ്യാൻ മറക്കരുത്. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണം. അപേക്ഷ സമർപ്പിച്ചുകഴിയുേമ്പാൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇൗ അപേക്ഷ നമ്പർ ഉപയോഗിച്ച് സെപ്റ്റംബർ 13 നും 22നും മധ്യേ ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 2017 സെപ്റ്റംബർ നാലിന് വൈകീട്ട് അഞ്ചുമണിവരെ മാത്രമേ ഒാൺലൈൻ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലണ് തിരഞ്ഞെടുപ്പ്. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്ക് കൊച്ചി പരീക്ഷ കേന്ദ്രമ്രാണ്. തമിഴ്നാട്, പുതുച്ചേരിക്കാർക്ക് ചെന്നൈയും കർണാടക, ഗോവക്കാർക്ക് ന്യൂ മംഗളൂരുവും ആന്ധ്രപ്രദേശുകാർക്ക് വിശാഖപട്ടണവും തെലങ്കാനക്കാർക്ക് സെക്കന്ദരാബാദും ടെസ്റ്റ് സെൻററുകളായിരിക്കും. പരീക്ഷ കേന്ദ്രങ്ങളുടെ മുഴുവൻ ലിസ്റ്റും വെബ്സൈറ്റിലുണ്ട്. അപേക്ഷാർഥികൾക്ക് ഒറ്റ പരീക്ഷ കേന്ദ്രമേ തിരഞ്ഞെടുക്കാൻ അനുവാദമുള്ളൂ.
ടെസ്റ്റ്: തിരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ 2017 സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ നടത്താനാണ് സാധ്യത. ഒാരോ പരീക്ഷ കേന്ദ്രത്തിലെയും അപേക്ഷാർഥികളുടെ യോഗ്യത പരീക്ഷയിലെ മെറിറ്റ് പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് തയാറാക്കിയാവും ടെസ്റ്റിന് ക്ഷണിക്കുക. ഒബ്ജക്ടിവ് മാതൃകയിലുള്ള ടെസ്റ്റിൽ 12ാം ക്ലാസ് നിലവാരത്തിലുള്ള മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, റീസനിങ് മുതലായവയിലുള്ള അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളും ടെസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കും. ഇൗ ടെസ്റ്റിൽ യോഗ്യത നേടുന്നവരെയാണ് ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിനും പ്രാഥമിക വൈദ്യപരിശോധനക്കും വിധേയമാക്കുക. രണ്ട് -മൂന്ന് ദിവസം നീളുന്നതാണ് ഇൗ ടെസ്റ്റുകൾ.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ അപേക്ഷിക്കാൻ അർഹരല്ല. ടെസ്റ്റിന് ഹാജരാകുേമ്പാൾ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കൈവശം കരുതണം.
പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2018 ഫെബ്രുവരിയിൽ െഎ.എൻ.എസ് ചിൽക്കയിൽ അടിസ്ഥാന പരിശീലനം ആരംഭിക്കും. 21,700 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
കോൺട്രിബ്യൂട്ടറി പെൻഷൻ, ഗ്രാറ്റിവിറ്റി, ഗവ. അക്കൊമഡേഷൻ, റേഷൻ, േക്ലാത്തിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്.
നാവിക് (ജനറൽ ഡ്യൂട്ടി) റിക്രൂട്ട്മെൻറ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.joinindiancoastguard.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story