സമീറിൽ 30 സയൻറിസ്റ്റുകൾക്ക് അവസരം; അപേക്ഷ സെപ്റ്റംബർ 16നകം
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള െസാസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് റിസർച് (സമീർ) മുംബൈ ശാസ്ത്രജ്ഞരെ തേടുന്നു (പരസ്യനമ്പർ 02/2020). ഒഴിവുകൾ 30. തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
സയൻറിസ്റ്റ് സി ഒഴിവ് 2, ശമ്പളനിരക്ക് 67,700-2,08,700 രൂപ. യോഗ്യത: ബി.ഇ/ബി.ടെക് അെല്ലങ്കിൽ എം.ഇ/എം.ടെക് (ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ ഇലക്േട്രാണിക്സ് ആൻഡ് മൈക്രോവേവ്സ്) പിഎച്ച്.ഡി അഭിലഷണീയം. മൈക്രോേവവ് സിസ്റ്റംസ്/ആർ.എഫ് കമ്യൂണിക്കേഷൻസ് മേഖലയിൽ ഡിസൈൻ െഡവലപ്മെൻറുമായി ബന്ധപ്പെട്ട് നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 40. ഒ.ബി.സി, എൻ.സി.എൽ-43. എസ്.സി/എസ്.ടി 45 വയസ്സ്.
സയൻറിസ്റ്റ് ബി ഒഴിവ് 28. ശമ്പളനിരക്ക് 56,100-1,77,500 രൂപ. യോഗ്യത: ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.ഇ/എം.ടെക് (ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ഇലക്േട്രാണിക്സ് ആൻഡ് മൈക്രോവേവ്സ്); മൈക്രോവേവ്/റഡാർ സിസ്റ്റംസ് ഡിസൈൻ െഡവലപ്മെൻറിൽ പ്രവൃത്തിപരിചയം അഭിലഷണീയം. അല്ലെങ്കിൽ എം.എസ്സി ഫിസിക്സ് പിഎച്ച്.ഡി അഭിലഷണീയം. ന്യൂക്ലിയർ ഫിസിക്സിലും മറ്റും അറിവും പ്രവൃത്തിപരിചയവുമുണ്ടാകണം. അല്ലെങ്കിൽ എം.എസ്സി മെഡിക്കൽ ഫിസിക്സ്/റേഡിയേഷൻ ഫിസിക്സ് പിഎച്ച്.ഡി അഭിലഷണീയം. അല്ലെങ്കിൽ ബി.ഇ/ബി.ടെക്/എം.എസ്സി/എം.ഇ/എം.ടെക് അറ്റ്മോസ്ഫിയറിക് സയൻസസ്/സ്പേസ് സയൻസസ്. പിഎച്ച്.ഡി അഭിലഷണീയം. പ്രായപരിധി 35. ഒ.ബി.സി-എൻ.സി.എൽ 38, എസ്.സി/എസ്.ടി 40 വയസ്സ്.
വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം ഉൾപ്പെടെ വിശദവിവരങ്ങൾ www.sameer.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഒാൺലൈനായി സെപ്റ്റംബർ 16നകം സമർപ്പിക്കണം. ഹാർഡ് കോപ്പി ഒക്ടോബർ 15 വരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.