എസ്.ബി.ഐയിൽ 5000 ജൂനിയർ അസോസിയേറ്റുകളുടെ ഒഴിവ്; ബിരുദധാരികൾക്ക് അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജൂനിയർ അസോസിയേറ്റ്‌സ് തസ്തികയിലേക്ക്(കസ്റ്റമർ സപ്പോർട്ട്, സെയിൽസ്-ക്ലറിക്കൽ കേഡർ) അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ മെയ് 17ന് മുമ്പ് sbi.co.in അല്ലെങ്കിൽ bank.sbi/careers വഴി സമർപ്പിക്കണം. അപേക്ഷാ ഫോമുകൾ ഓൺലൈനിൽ ലഭ്യമാണ്.
5000 സ്ഥിര തസ്തികകളിലേക്കും മാറ്റിവെച്ച 237 തസ്തികകളിലേക്കുമാണ് നിയമനം. ഏപ്രിൽ ഒന്നിന് 20നും 28നും മധ്യേ പ്രായമുള്ള അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അേപക്ഷിക്കാം. ഇന്‍റഗ്രേറ്റഡ് ഡുവൽ ഡിഗ്രി സർട്ടിഫിക്കറ്റുള്ളവർ ബിരുദം നേടിയത് 2021 ആഗസ്റ്റ് 16നോ അതിന് മുമ്പോ ആയിരിക്കണമെന്നും എസ്.ബി.ഐ അറിയിക്കുന്നു.
അവസാന വർഷ/അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാമെങ്കിലും തെരഞ്ഞെടുക്കപ്പെട്ടാൽ അവർക്ക് 2021 ആഗസ്റ്റ് 16നോ അതിന് മുമ്പോ ബിരുദം നേടിയതായി കാണിക്കുന്ന രേഖ ഹാജരാക്കാൻ സാധിക്കണം.
പ്രിലിമിനറി, മെയിൻ പരീക്ഷകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രാദേശിക ഭാഷയിലെ അറിവ് പരിശോധിക്കാനായി മറ്റൊരു പരീക്ഷയുമുണ്ടാകും. ജൂണിലായിരിക്കും പ്രാഥമിക പരീക്ഷ നടക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറ് മാസം പ്രൊബേഷൻ കാലമായിരിക്കും.
ക്ലറിക്കൽ കേഡറിലെ തുടക്കക്കാരായ ജീവനക്കാർക്ക് മുംബൈ പോലുള്ള െമട്രോ നഗരങ്ങളിൽ യാത്രാ ബത്തയും മറ്റ് അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 29,000 രൂപയാണ് പ്രതിഫലം. പുതുതായി നിയമിക്കപ്പെടുന്ന ബിരുദധാരികളായ ജൂനിയർ അസോസിയേറ്റുകൾക്ക് അധികമായി രണ്ട് ഇന്‍ക്രിമെന്‍റുകളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.