‘ഐ.എസ്.ആർ.ഒ’യിൽ സയന്റിസ്റ്റ്/ എൻജിനീയർ: ഒഴിവുകൾ 65
text_fieldsഐ.എസ്.ആർ.ഒ കേന്ദ്രീകൃത റിക്രൂട്ട്മെന്റ് ബോർഡ് വിവിധ കേന്ദ്രങ്ങളിലേക്ക് സയന്റിസ്റ്റ്/എൻജിനീയർ ഗ്രേഡ് സി തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (39), ഇലക്ട്രിക്കൽ (14), റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് (9), ആർക്കിടെക്ചർ (1) എന്നിങ്ങനെയാണ് ഒഴിവുകൾ.
സംവരണം തിരിച്ച കണക്ക് വിജ്ഞാപനത്തിൽ. യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ശാഖയിൽ 65 ശതമാനം മാർക്കിൽ ബി.ഇ/ബി.ടെക്/തത്തുല്യം. ബി ആർക് യോഗ്യതയുള്ളവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷൻ നേടിയിരിക്കണം. അവസാന വർഷ യോഗ്യത പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. ആഗസ്റ്റ് 31നകം യോഗ്യത നേടിയാൽ മതി. പ്രായം: 28. കേന്ദ്ര സർക്കാർ ജീവനക്കാർ, വിമുക്ത ഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവുണ്ട്. അപേക്ഷ ഫീസ്:250 രൂപ.
വനിതകൾ, എസ്.സി, എസ്.ടി, വിമുക്ത ഭടന്മാർ, പി.ഡബ്ല്യു.ബി.ഡി വിഭാഗക്കാർക്ക് ഫീസില്ല. വിജ്ഞാപനം www.isro.gov.inൽ. മേയ് 24 വരെ അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം പരീക്ഷ കേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.