സയന്റിസ്റ്റ്/എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ: ഐ.എസ്.ആർ.ഒയിൽ 224 ഒഴിവുകൾ
text_fieldsഐ.എസ്.ആർ.ഒയുടെ കീഴിൽ ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലേക്കും ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലേക്കും (പരസ്യനമ്പർ യു.ആർ.എസ്.സി 01.2024) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം.
●അസിസ്റ്റന്റ്/എൻജിനീയർ ഗ്രേഡ് എസ്.സി: ഒഴിവ് 3, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ എം.ഇ/എം.ടെക് അല്ലെങ്കിൽ 65 ശതമാനം മാർക്കിൽ 16.84 സി.ജി.പിയിൽ കുറയാതെ ബി.ഇ/ബി.ടെക്. പ്രായപരിധി: 18-30.
●സയന്റിസ്റ്റ്/എൻജിനീയർ എസ്.സി: ഒഴിവ് 2, യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ മൊത്തം 65 ശതമാനം മാർക്കിൽ 16.84 സി.ജി.പിയിൽ കുറയാത്ത എം.എസ്.സി (ബി.എസ്.സിക്ക് ഫസ്റ്റ്ക്ലാസ് ഉണ്ടായിരിക്കണം). പ്രായപരിധി: 18-28.
●ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവുകൾ 55, യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ, പ്രായപരിധി 18-35.
●സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്: 6, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബി.എസ്.സി, പ്രായപരിധി 18-35.
●ലൈബ്രറി അസിസ്റ്റന്റ്: ഒഴിവ് ഒന്ന്, യോഗ്യത: ലൈബ്രറി സയൻസിൽ ഫസ്റ്റ്ക്ലാസ് മാസ്റ്റേഴ്സ് ബിരുദം, പ്രായപരിധി 18-35.
●ടെക്നീഷ്യൻ ഗ്രേഡ് ബി/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ബി: ഒഴിവുകൾ 142, യോഗ്യത: എസ്.എസ്.എൽ.സി തത്തുല്യം, ബന്ധപ്പെട്ട ഗ്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റ് ഉണ്ടാകണം. പ്രായം 18-35.
●സയന്റിഫിക് അസിസ്റ്റന്റ്, ഒഴിവ് ഒന്ന്, യോഗ്യത: ലൈബ്രറി സയൻസിൽ ഫസ്റ്റ്ക്ലാസ് മാസ്റ്റേഴ്സ് ബിരുദം, പ്രായം 18-35.
●ടെക്നീഷ്യൻ ഗ്രേഡ് ബി/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ബി, ഒഴിവുകൾ 142, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, ബന്ധപ്പെട്ട ഗ്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റ് ഉണ്ടാകണം. പ്രായം: 18-35.
ഫയർമാൻ ഗ്രേഡ് എ: ഒഴിവ് മൂന്ന്, യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം: 18-35.
●കുക്ക്, ഒഴിവ്: നാല്, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-35.
●ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഗ്രേഡ് എ: ഒഴിവ് ആറ്, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, മൂന്നു വർഷത്തെ പരിചയം. പ്രായം: 18-35.
●ഹെവി വെഹിക്കിൾ ഡ്രൈവർ ഗ്രേഡ് എ: ഒഴിവ് 2, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം,
ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി രണ്ടു വർഷത്തെയും ഹെവി വെഹിക്കിൾ ഡ്രൈവറായി മൂന്നു വർഷത്തെയും അടക്കം അഞ്ചു വർഷത്തെ പരിചയമുണ്ടാകണം. പ്രായം: 18-35.
വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.isro.gov.in, www.upse.gov.in, www.istrac.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി ഫെബ്രുവരി 16 വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.