ബാങ്ക് ഓഫ് ബറോഡയിൽ സെക്യൂരിറ്റി ഓഫിസർ
text_fieldsബാങ്ക് ഓഫ് ബറോഡയിൽ സെക്യൂരിറ്റി ഓഫിസറാകാം. 38 ഒഴിവുകളുണ്ട്. (ജനറൽ 18, ഒ.ബി.സി 10, ഇ.ഡബ്ല്യു.എസ് 3, എസ്.സി 5, എസ്.ടി 2). മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2, മാനേജർ സെക്യൂരിറ്റി വിഭാഗത്തിൽപെടുന്ന ഈ തസ്തികയിൽ തുടക്കത്തിൽ പ്രതിമാസം 1.77 ലക്ഷം രൂപ ശമ്പളം ലഭിക്കും. സ്ഥിരനിയമനമാണ്. യോഗ്യത: ബിരുദം. മൂന്നുമാസത്തിൽ കുറയാതെയുള്ള കമ്പ്യൂട്ടർ സർട്ടിഫിക്കേഷനോ അല്ലെങ്കിൽ ഐ.ടി ബിരുദതലത്തിൽ ഒരു വിഷയമായോ പഠിച്ചവർക്ക് മുൻഗണന. കര/നാവിക/വ്യോമ സേനയിൽ ഓഫിസറായി 5 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പാരാമിലിട്ടറി ഫോഴ്സിൽ ഗസറ്റഡ് കേഡറിൽ അസിസ്റ്റന്റ് കമാൻഡന്റായി 5 വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ചിട്ടുള്ളവരെയും പരിഗണിക്കും. പ്രായപരിധി 25-35.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.inൽ കരിയർ പേജിൽ ലഭിക്കും. അപേക്ഷഫീസ് 600 രൂപ. എസ്.സി/എസ്.ടി/വനിതകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 100 രൂപ മതി. നികുതി കൂടി നൽകേണ്ടതുണ്ട്. ഓൺലൈനായി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, സൈക്കോ മെട്രിക് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.