Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 3:17 AM IST Updated On
date_range 15 Sept 2017 3:17 AM ISTകൊച്ചിൻ ഷിപ്യാർഡിൽ ഷിപ് ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ ഒഴിവുകൾ
text_fieldsbookmark_border
കേന്ദ്ര സർക്കാർ സംരംഭമായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളിൽ കരാർ നിയമനത്തിന് പരിഗണിക്കപ്പെടുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
ഫയർമാൻ: ഒഴിവുകൾ 28 (ജനറൽ -11, ഒ.ബി.സി -13, എസ്.സി -നാല്) യോഗ്യത: എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. ഫയർ ഫൈറ്റിങ്ങിൽ 4-6 മാസത്തെ അംഗീകൃത പരിശീലനം നേടിയിരിക്കണം. ഒാൺ ബോർഡ്ഷിപ് ഫയർ ഫൈറ്റിങ് ഉൾപ്പെടെ ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ അംഗീകൃത സർട്ടിഫിക്കറ്റുണ്ടാകണം. മലയാള ഭാഷാ പരിജ്ഞാനം അഭിലഷണീയം. ഫയർ ഫൈറ്റിങ്ങിൽ ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രതിമാസ ശമ്പളം 17,400 രൂപ.
സേഫ്റ്റി അസിസ്റ്റൻറ്: - ഒഴിവുകൾ രണ്ട് (ജനറൽ -ഒന്ന്, എസ്.സി -ഒന്ന്), യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം. ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഒരു വർഷത്തെ അംഗീകൃത ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫാക്ടറിയിലോ പൊതുമേഖല സ്ഥാപനത്തിലോ സേഫ്റ്റി/ സുരക്ഷ പ്രവർത്തനത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രതിമാസ ശമ്പളം 18,400 രൂപ.
ഇൗ രണ്ട് തസ്തികകൾക്കുമുള്ള പ്രായപരിധി 2017 സെപ്റ്റംബർ 24ന് 30 വയസ്സ്. പട്ടികജാതി/ വർഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർകാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇനി പറയുന്ന ശാരീരിക യോഗ്യതകളും ഉണ്ടാകണം. ഉയരം -165 സെൻറീമീറ്റർ, ഭാരം 50 കിലോഗ്രാം, നെഞ്ചളവ് 81-86 സെൻറീമീറ്റർ. പട്ടികജാതി/ വർഗക്കാർക്ക് യഥാക്രമം 160 സെൻറീമീറ്റർ, 48 കിലോഗ്രാം, 76-81 സെൻറീമീറ്റർ എന്നിങ്ങനെ മതിയാകും. കരാർ നിയമന കാലാവധി മൂന്നു വർഷം. പ്രായോഗിക പരീക്ഷ നടത്തിയാവും തെരഞ്ഞെടുപ്പ്.
അപേക്ഷഫീസ് 100 രൂപ. െക്രഡിറ്റ്/ െഡബിറ്റ് കാർഡ് മുഖാന്തരമോ ഇൻറർനെറ്റ് ബാങ്കിങ്ങിലൂടെയോ ഫീസ് അടക്കാം. എസ്.സി/ എസ്.ടികാരെ അപേക്ഷഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഷിപ് ഡ്രാഫ്റ്റ്സ്മാൻ ട്രെയ്നി (മെക്കാനിക്കൽ): -13 സീറ്റുകൾ (ജനറൽ -എട്ട്, ഒ.ബി.സി -മൂന്ന്, എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്)
ഷിപ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ): 17 സീറ്റുകൾ (ജനറൽ -10, ഒ.ബി.സി -നാല്, എസ്.സി -രണ്ട്, എസ്.ടി -ഒന്ന്)
പരിശീലന കാലാവധി രണ്ടു വർഷം. യോഗ്യത: എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാത്ത അംഗീകൃത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം. ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ അഭിരുചിയും കമ്പ്യൂട്ടർ എയിഡഡ് ഡിസൈനിൽ (CAD) പ്രാവീണ്യവുമുണ്ടാകണം.
പ്രായം 2017 സെപ്റ്റംബർ 24ന് 25 വയസ്സ് കവിയാൻ പാടില്ല. എസ്.സി/ എസ്.ടിക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗക്കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
കൊച്ചിയിൽ വെച്ച് നടത്തുന്ന എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യ വർഷം പ്രതിമാസം 8500 രൂപയും രണ്ടാംവർഷം പ്രതിമാസം 8900 രൂപയും സ്റ്റൈപൻഡ് ലഭിക്കുന്നതാണ്. അപേക്ഷ ഫീസ് 100 രൂപ. ഡെബിറ്റ്/ െക്രഡിറ്റ്/ ഇൻറർനെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർ ഫീസ് നൽകേണ്ടതില്ല.
ഇതു സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.cochinshipyard.com എന്ന വെബ്സൈറ്റിൽ ‘Career’ ലിങ്കിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ഒാൺലൈനായി www.cochinshipyard.com ലൂടെ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 24 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ, മറ്റ് ആവശ്യമായ രേഖകൾ എന്നിവ സഹിതം 2017 സെപ്റ്റംബർ 30നകം കിട്ടത്തക്കവണ്ണം പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ഡിപ്പാർട്മെൻറ്, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്, കൊച്ചി -15 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story