സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് അഭിമുഖം
text_fieldsതിരുവനന്തപുരം: ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ കാർഡിയാക് സ്പെഷാലിറ്റി സെൻററുകളിൽ നിയമനത്തിനായി ഇേൻറൺഷിപ് കൂടാതെ രണ്ടുവർഷത്തിൽ കുറയാത്ത സേവനപരിചയമുള്ള താഴെപ്പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇൻറർവ്യൂ മാർച്ചിൽ ന്യൂഡൽഹി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നടത്തും.
കൺസൾട്ടൻറ്/സ്പെഷലിസ്റ്റ് ഡോക്ടർമാർക്കുള്ള വിദ്യാഭ്യാസ യോഗ്യത: അഡൾട്ട് ആൻഡ് പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി, അനസ്തേഷ്യ, ഐ.സി.യു, റേഡിയോളജി, നെേഫ്രാളജി വിഭാഗങ്ങളിലേക്ക് എഫ്.ആർ.സി.എസ്/എം.ആർ.സി.പി/ഡി.എം/എം.സി.എച്ച്/എം.ഡി/എം.എസ്/ഡി.എൻ.ബി ബിരുദാനന്തര ബിരുദത്തിന് ശേഷം രണ്ടുവർഷം പ്രവൃത്തിപരിചയം വേണം. പ്രായപരിധി: സ്പെഷലിസ്റ്റ് -52 വയസ്സ്, കൺസൾട്ടൻറ് -55 വയസ്സ്.
കാത്ലാബ്, പെർഫ്യൂഷ്യനിസ്റ്റ്, കാർഡിയാക് എക്കോ, കാർഡിയാക് ടെക്നോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് ന്യൂട്രീഷ്യനിസ്റ്റ്, റെസ്പിറേറ്ററി തെറപ്പി വിഭാഗങ്ങളിലേക്ക് നോൺ-ഫിസീഷ്യൻ സ്പെഷലിസ്റ്റിന് അതാത് വിഷയത്തിൽ ബിരുദമാണ് യോഗ്യത. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 40 വയസ്സാണ് പ്രായപരിധി. നഴ്സുമാർക്ക് ബി.എസ്സി/എം.എസ്സി നഴ്സിങ്ങാണ് വിദ്യാഭ്യാസ യോഗ്യത. ഏതെങ്കിലും കാർഡിയാക് ഡിപ്പാർട്മെൻറിൽ രണ്ടുവർഷത്തെ സേവനപരിചയം (ഇേൻറൺഷിപ്പും െട്രയിനിങ്ങും കൂടാതെ) അഭികാമ്യം. 40 വയസ്സാണ് പ്രായപരിധി.
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡാറ്റ സഹിതം saudimoh.odepc@gmail.com ഇ-മെയിൽ വിലാസത്തിൽ മാർച്ച് 10ന് മുമ്പ് അപേക്ഷിക്കണം.
ടെലിഫോൺ: 0471-2329441/42/43/45. വിവരങ്ങൾക്ക്: www.odepc.kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.