ദക്ഷിണ റെയിൽവേ 2652 ട്രേഡ് അപ്രൻറിസ്ഷിപ്
text_fieldsദക്ഷിണ റെയിൽവേയിൽ വിവിധ യൂനിറ്റുകളിൽ ട്രേഡ് അപ്രൻറിസ്ഷിപ്പിന് വീണ്ടും അപേക്ഷിക്കാം. ജനുവരി 23ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പുനഃപ്രസിദ്ധീകരിച്ചു. പുനർ വിജ്ഞാപനത്തിൽ 2652 ഒഴിവുകളാണുള്ളത്. നേരെത്ത അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
പൊഡനൂരിലെ സിഗ്നൽ ആൻഡ് ടെലികോം വർക്ഷോപ്, സേലം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലാണ് അവസരം. ഫിറ്റർ -587, മെഷിനിസ്റ്റ് -57, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ) -456, അഡ്വാൻസ് വെൽഡർ -24, ഇലക്ട്രീഷൻ -734, ഇലക്ട്രോണിക്സ് മെക്കാനിക് -112, പെയിൻറർ -64, കാർെപൻറർ -154, ഡീസൽ മെക്കാനിക് -104, പ്ലംബർ -108, വയർമാൻ -68, െറഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക് -12, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി -29, ഇൻസ്ട്രുമെേൻറഷൻ മെക്കാനിക് -20, ഡ്രാഫ്റ്റ്സ്മാൻ സിവിൽ -50, ഫ്രഷർ എം.ടി.എൽ (റേഡിയോളജി) -എട്ട്, ഫ്രഷർ എം.ടി.എൽ (പാതോളജി) -എട്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കേണ്ട വിധം: വിശദമായ വിജ്ഞാപനവും അപേക്ഷഫോറവും www.sr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ െഗസറ്റഡ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ‘ദ വർക്ഷോപ് പേഴ്സനൽ ഒഫിസർ, ഒാഫിസ് ഒാഫ് ദ ചീഫ് വർക്േഷാപ് മാനേജർ, സിഗ്നൽ & ടെലികമ്യൂണിക്കേഷൻ വർക്ഷോപ്, സതേൺ റെയിൽവേ-പോഡനുർ, കോയമ്പത്തൂർ-ജില്ല, തമിഴ്നാട് -641 023’ എന്ന വിലാസത്തിൽ അയക്കണം.
സാധാരണ തപാലിലോ രജിസ്ട്രേഡായോ ഏപ്രിൽ 11നകം ലഭിക്കുന്ന രീതിയിൽ അയക്കുക. അപേക്ഷ കവറിനുപുറത്ത് APPLICATION FOR APPRENTICE TRAINING EX.ITI/ FRESHER TRADE എന്ന് രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.