Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 9:09 PM GMT Updated On
date_range 28 Oct 2017 9:09 PM GMTബാങ്കുകളിൽ സ്പെഷലിസ്റ്റ് ഒാഫിസർ
text_fieldsbookmark_border
20 ബാങ്കുകളിൽ സ്പെഷലിസ്റ്റ് ഒാഫിസർമാരെ നിയമിക്കുന്നതിന് െഎ.ബി.പി.എസ് നടത്തുന്ന കോമൺ റിക്രൂട്ട്മെൻറ് പരീക്ഷ ഡിസംബറിൽ ആരംഭിക്കും. െഎ.ടി. ഒാഫിസർ, അഗ്രികൾചറൽ ഫീൽഡ് ഒാഫിസർ, രാജ്ഭാഷ അധികാരി, ലോ ഒാഫിസർ, എച്ച്.ആർ/പേഴ്സനൽ ഒാഫിസർ, മാർക്കറ്റിങ് ഒാഫിസർ എന്നീ തസ്തികകളിലേക്ക് 1300 ലേറെ പേരെയാണ് നിയമിക്കുക.
അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, കോപറേഷൻ ബാങ്ക്, ദേന ബാങ്ക്, െഎ.ഡി.ബി.െഎ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, ഒറിയൻറൽ ബാങ്ക് ഒാഫ് േകാമേഴ്സ്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, വിജയ ബാങ്ക് എന്നിവയാണ് ഉദ്യോഗാർഥികളെ തേടുന്നത്.
പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായാണ് പരീക്ഷ. ഇതിനായുള്ള രജിസ്ട്രേഷൻ നവംബർ ആദ്യവാരം ആരംഭിക്കും. നവംബർ 27 വരെയായിരിക്കും അപേക്ഷിക്കാൻ അവസരം. ഒാൺലൈൻ പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് 2018 ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷ അഭിമുഖീകരിക്കാം. ഏപ്രിലിൽ പ്രൊവിഷനൽ അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിക്കും.
തസ്തികകളും വിദ്യാഭ്യാസയോഗ്യതയും
െഎ.ടി ഒാഫിസർ: കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുെമേൻറഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബി.ടെക് അല്ലെങ്കിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുെമേൻറഷൻ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ DOEACC ബി ലെവലോട് കൂടി പാസായ ബിരുദധാരികൾ
അഗ്രികൾചറൽ ഒാഫിസർ: അഗ്രികൾചർ, ഹോർട്ടികൾചർ, അനിമൽ ഹസ്െബൻഡ്രി, വെറ്ററിനറി സയൻസ്, െഡയറി സയൻസ്, ഫിഷറി സയൻസ്, പിസികൾചർ, അഗ്രി. മാർക്കറ്റിങ്, കോപറേഷൻ, കോപറേഷൻ ആൻഡ് ബാങ്കിങ്, അഗ്രോ-ഫോറസ്ട്രി, ഫോറസ്ട്രി, അഗ്രികൾചറൽ ബയോടെക്നോളജി, ഫുഡ് സയൻസ്, അഗ്രികൾചർ ബിസിനസ് മാനേജ്മെൻറ്, ഫുഡ് ടെക്നോളജി, െഡയറി ടെക്നോളജി, അഗ്രികൾചറൽ എൻജിനീയറിങ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നാലുവർഷ ബിരുദം.
രാജ്ഭാഷ അധികാരി: ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ, ബിരുദതലത്തിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ച് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം.
ലോ ഒാഫിസർ: എൽഎൽ.ബിക്കുശേഷം ബാർ കൗൺസിലിൽ എൻറോൾ ചെയ്തവർക്ക് അപേക്ഷിക്കാം.
എച്ച്.ആർ /പേഴ്സനൽ ഒാഫിസർ: ബിരുദവും പേഴ്സനൽ മാനേജ്മെൻറ്/ഇൻഡസ്ട്രിയൽ റിലേഷൻസ്, എച്ച്.ആർ, എച്ച്.ആർ.ഡി, സോഷ്യൽവർക്ക്, ലേബർ ലോ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ മുഴുസമയ ബിരുദാനന്തര ബിരുദവും.
മാർക്കറ്റിങ് ഒാഫിസർ: ബിരുദവും മുഴുസമയ എം.എം.എസ് (മാർക്കറ്റിങ്), അല്ലെങ്കിൽ എം.ബി.എ (മാർക്കറ്റിങ്). അല്ലെങ്കിൽ മാർക്കറ്റിങ്ങിൽ സ്പെഷലൈസേഷനോടുകൂടിയ ദ്വിവർഷ പി.ജി.ഡി.ബി.എ/പി.ജി.ഡി.ബി.എം./പി.ജി.പി.എം/പി.ജി.ഡി.എം.
െഎ.ടി ഒാഫിസർ ഒഴികെയുള്ള തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് കമ്പ്യൂട്ടർപരിജ്ഞാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസ്സ്. സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്. വിശദാംശങ്ങൾക്ക് www.ibps.in കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story