പൊതുമേഖല ബാങ്കുകളിൽ സ്പെഷലിസ്റ്റ് ഓഫിസറാകാം
text_fieldsപൊതുമേഖല ബാങ്കുകളിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. തസ്തികകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അസി. മാനേജർ (മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ). ഒഴിവുകൾ: 4, ഡെപ്യൂട്ടി മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്‍റ്) 7, മാനേജർ (എസ്.എം.ഇ പ്രോഡക്ട്) 6, ചീഫ് മാനേജർ (കമ്പനി സെക്രട്ടറി) 2, ഇന്‍റേണൽ ഓംബുഡ്സ്മാൻ 2. വിജ്ഞാപനം https://bank.sbi/web/careers, www.sbi.co.in/carrersൽ. അപേക്ഷ ഓൺലൈനായി ജനുവരി 13നകം.
യൂനിയൻ ബാങ്ക്: യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഇനി പറയുന്ന തസ്തികകളിലാണ് നിയമനം. സീനിയർ മാനേജർ (ഡിജിറ്റൽ) 1, മാനേജർ (ഡിജിറ്റൽ) 1, മാനേജർ -ഡാറ്റ സയന്റിസ്റ്റ് 2, ഡാറ്റ അനലിസ്റ്റ് 2, സ്റ്റാറ്റിസ്റ്റിഷ്യൻ 2, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ 1, സീനിയർ മാനേജർ (ഇക്കണോമിക്സ്) 2, മാനേജർ (ഇക്കണോമിക്സ്) 2, സീനിയർ മാനേജർ (ഇൻഡസ്ട്രി റിസർച്ച്) 2, മാനേജർ (ഇൻഡസ്ട്രി റിസർച്ച്) 2, സീനിയർ മാനേജർ (എ.പി.ഐ) 2, മാനേജർ (എ.പി.ഐ) 2, സീനിയർ മാനേജർ (ലെൻഡിങ് ആൻഡ് ഫിൻ-ടെക്) 2, മാനേജർ (ലെൻഡിങ് ആൻഡ് ഫിൻ-ടെക്) 2. എല്ലാ ഒഴിവുകളും മുംബൈയിൽ. വിശദവിവരങ്ങൾക്ക് www.unionbankofindia.co.in/English/about us- careers.aspx. ജനുവരി ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.
പഞ്ചാബ് നാഷനൽ ബാങ്ക്: തസ്തികകൾ- ചീഫ് റിസ്ക് ഓഫിസർ (സി.ആർ.ഒ), ചീഫ് കംബ്ലയൻസ് ഓഫിസർ (സി.സി.ഒ), ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി.എഫ്.ഒ), ചീഫ് ടെക്നിക്കൽ ഓഫിസർ (സി.ടി.ഒ), ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ (സി.ഐ.എസ്.ഒ), ചീഫ് ഡിജിറ്റൽ ഓഫിസർ (സി.ഡി.ഒ). വിവരങ്ങൾക്ക്www.pnbindia.in. അപേക്ഷ ജനുവരി 10 വരെ. ബാങ്ക് ഓഫ് ഇന്ത്യ: സ്പെഷലിസ്റ്റ് സെക്യൂരിറ്റി ഓഫിസർ തസ്തികയിൽ 25 ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ www.bankonindia.co.inൽ career സെക്ഷനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.