കേന്ദ്ര സർവിസിൽ 2065 ഒഴിവുകൾ; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
text_fieldsകേന്ദ്ര സർവിസുകളിൽ വിവിധ തസ്തികകളിലായി 2065 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു. സെലക്ഷൻ പോസ്റ്റുകളാണിത്.
(പരസ്യനമ്പർ ഫേസ്- k/2022/സെലക്ഷൻ പോസ്റ്റഡ്). തസ്തികകൾ, ഒഴിവുകളുടെ എണ്ണം, യോഗ്യത, മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം ഉൾപ്പെടെയുള്ള വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.inൽ ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ജൂൺ 13വരെ സമർപ്പിക്കാം. ആഗസ്റ്റിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എസ്.എസ്.എൽ.സി/പ്ലസ് ടു/ ബിരുദം എന്നീ യോഗ്യത ആവശ്യമായ തസ്തികകളാണുള്ളത്. അതുകൊണ്ടുതന്നെ മെട്രിക് ലെവൽ ഹയർസെക്കൻഡറി/പ്ലസ് ടു ലെവൽ, ഗ്രാജ്വേഷൻ ലെവൽ സെലക്ഷൻ ടെസ്റ്റുകൾ നടത്തി മെറിറ്റ് ലിസ്റ്റുകൾ തയാറാക്കുന്നതാണ്.
337 വ്യത്യസ്ത തസ്തികകളിലാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. നഴ്സിങ് ഓഫിസർ/സ്റ്റാഫ് നഴ്സ്, ജൂനിയർ കെമിസ്റ്റ്, ഫാർമസിസ്റ്റ് (അലോപ്പതി/ഹോമിയോ/ആയുർവേദ), ലബോറട്ടറി അസിസ്റ്റന്റ്, മെഡിക്കൽ അറ്റൻഡന്റ്, ആക്സിലറി നഴ്സിങ് മിഡ് വൈഫ് (എ.എൻ.എം), ടെക്നിക്കൽ അസിസ്റ്റന്റ്, സർവേയർ, ടെക്നിക്കൽ ഓപറേറ്റർ ഡ്രില്ലിങ്, ബൊട്ടാണിക്കൽ അസിസ്റ്റന്റ്, ഗേൾ കാഡറ്റ് ഇൻസ്ട്രക്ടേഴ്സ്, ഡ്രില്ലിങ് അസിസ്റ്റന്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്), പേഴ്സനൽ അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, ഫീൽഡ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, സയന്റിഫിക് അിസിറ്റന്റ് (കെമിക്കൽ/മെക്കാനിക്കൽ), ഹാൻഡിക്രാഫ്റ്റ് പ്രമോഷൻ ഓഫിസർ, ഡ്രാഫ്റ്റ്സ്മാൻ, ഫീൽഡ് അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ് (എം.ടി.എസ്), ഓഫിസ് സൂപ്രണ്ട്, ഇൻവെസ്റ്റിഗേറ്റർ, ചാർജ്മാൻ മെക്കാനിക്കൽ, ഫോട്ടോഗ്രാഫർ, യൂത്ത് അസിസ്റ്റന്റ്, കാന്റീൻ അറ്റൻഡന്റ്, ഡാറ്റാ പ്രോസസിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രോഗ്രാമർ, ലീഗൽ അസിസ്റ്റന്റ്, ട്രേഡ്സ്മാൻ സ്കിൽഡ് (വിവിധ ട്രേഡുകൾ), എവിക്ഷൻ ഇൻസ്പെക്ടർ, ജൂനിയർ വയർലെസ് ഓഫിസർ, സെക്ഷൻ ഓഫിസർ (ഹോർട്ടികൾച്ചർ), അക്കൗണ്ടന്റ്, ക്ലീനർ, ഫോർമാൻ, വർക് ഷോപ് അറ്റൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, ഇ.സി.ജി ടെക്നീഷ്യൻ, കുക്ക്, ചാർജ്മാൻ, അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്സ്/മെക്കാനിക്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, എക്സിക്യൂട്ടിവ് (വില്ലേജ് ഇൻഡസ്ട്രീസ്), ജൂനിയർ എക്സിക്യൂട്ടിവ് (അഡ്മിൻ ആൻഡ് എച്ച്.ആർ), സ്റ്റാഫ് കാർ ഡ്രൈവർ, എക്സിക്യൂട്ടിവ് (ഖാദി/ട്രെയ്നിങ്) മുതലായ തസ്തികകൾ ഇതിൽപെടും. എല്ലാ തസ്തികകളും വിജ്ഞാപനത്തിലുണ്ട്. ഓരോ തസ്തികക്കും പ്രത്യേക ഫീസോടുകൂടി അപേക്ഷിക്കണം.
അപേക്ഷ ഫീസ് 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ്ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം കാണുക. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ തിരുവനന്തപുരം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷാകേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.