എഫ്.ഡി.ഡി.ഐയിൽ പാദരക്ഷ രൂപകൽപന, നിർമാണം, വിപണനം പഠിക്കാം
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI) രാജ്യത്തെ 12 കാമ്പസുകളിലായി ഇനിപറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. നോയിഡ, ചെന്നൈ, ഹർസദ്ഗഞ്ച്, ഗുണ, കൊൽക്കത്ത, രോഹ്തക്, ജോധ്പുർ, ചിന്ത്വാര, അങ്കലേശ്വർ, പട്ന, ഹൈദരാബാദ്, ചണ്ഡിഗഢ് എന്നിവിടങ്ങളിലാണ് കാമ്പസുകൾ. ജൂൺ 19ന് അഖിലേന്ത്യാ പ്രവേശന പരീക്ഷ നടക്കും.
1. ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്), 4 വർഷം, സ്‍പെഷലൈസേഷനുകൾ-ഫൂട്ട് വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ലതർഗുഡ്സ് ആൻഡ് ആക്സസറീസ് ഡിസൈൻ, ഫാഷൻ ഡിസൈൻ 2. ബി.ബി.എ, 3 വർഷം (റീട്ടെയിൽ ആൻഡ് ഫാഷൻ മെർക്കൻഡൈസ്- RFM). യോഗ്യത: ഏതെങ്കിലും സ്കീമിൽ പ്ലസ്ടു/തത്തുല്യം. ത്രിവത്സര ഫുൾടൈം ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 25.
3. മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്), രണ്ടു വർഷം, സ്‍പെഷലൈസേഷൻ -ഫൂട്ട് വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ FDP, യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി (ഫൂട്ട് വെയർ/ലതർ ഗുഡ്സ്/ഡിസൈൻ/ഫാഷൻ/ഫൈൻ ആർട്സ്/ആർക്കിടെക്ചർ/എൻജിനീയറിങ്/ടെക്നോളജി/പ്രൊഡക്ഷൻ). മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA) രണ്ടുവർഷം സ്‍പെഷലൈസേഷൻ റീട്ടെയിൽ ആൻഡ് ഫാഷൻ മെർക്കൻ ഡൈസ്-RFM. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം, ഫൈനൽ യോഗ്യതപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. ഇംഗ്ലീഷ് ഭാഷയിൽ മികച്ച കമ്യൂണിക്കേഷൻ സ്കിൽ വേണം. അപേക്ഷ ഫീസ് 600 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് 300 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസ് അടക്കാം. അപേക്ഷ ഓൺലൈനായി https://applyadmission.net/fddi 2022ൽ ഏപ്രിൽ 28നകം സമർപ്പിക്കാം. പ്രവേശന വിജ്ഞാപനം, പ്രോസ്‍പെക്ടസ് വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.