Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകേന്ദ്ര സായുധ പൊലീസ്...

കേന്ദ്ര സായുധ പൊലീസ് സേനകളിൽ സബ്-ഇൻസ്​പെക്ടർ: 1876 ഒഴിവുകൾ

text_fields
bookmark_border
vacancy
cancel

ഡ​ൽ​ഹി പൊ​ലീ​സി​ലും കേ​​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ലും (CAPF) സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (SSC) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 2023 ഒ​ക്ടോ​ബ​റി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത മ​ത്സ​ര​പ​രീ​ക്ഷ​യു​ടെ​യും കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഭാ​ര​ത​പൗ​ര​ന്മാ​ർ​ക്കാ​ണ് അ​വ​സ​രം.

CAPFലെ ​സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (ജ​ന​റ​ൽ ഡ്യൂ​ട്ടി) ത​സ്തി​ക ഗ്രൂ​പ് ‘ബ’ ​നോ​ൺ ഗ​സ​റ്റ​ഡ്/​നോ​ൺ മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗ​ത്തി​ലും ഡ​ൽ​ഹി പൊ​ലീ​സി​ലെ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (എ​ക്സി​ക്യൂ​ട്ടി​വ്) ത​സ്തി​ക ഗ്രൂ​പ് സി ​വി​ഭാ​ഗ​ത്തി​ലും പെ​ടും. ശ​മ്പ​ള​നി​ര​ക്ക് 35,400-1,12,400 രൂ​പ.

ആ​കെ 1876 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി ഒ​ഴി​വു​ക​ളെ വി​ഭ​ജി​ച്ചി​ട്ടു​ണ്ട്. സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (എ​ക്സി​ക്യൂ​ട്ടി​വ്) ഡ​ൽ​ഹി പൊ​ലീ​സി​ൽ പു​രു​ഷ​ന്മാ​ർ​ക്ക് 109 ഒ​ഴി​വു​ക​ളും വ​നി​ത​ക​ൾ​ക്ക് 53 ഒ​ഴി​വു​ക​ളും ല​ഭ്യ​മാ​ണ്.

CAPFൽ ​വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (ജി​ഡി) ത​സ്തി​ക​യി​ൽ ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ ചു​വ​ടെ:

ബി.​എ​സ്.​എ​ഫ്-​പു​രു​ഷ​ന്മാ​ർ 107, വ​നി​ത​ക​ൾ 6; സി.​ഐ.​എ​സ്.​എ​ഫ്-​പു​രു​ഷ​ന്മാ​ർ 567, വ​നി​ത​ക​ൾ 63; സി.​ആ​ർ.​പി.​എ​ഫ്-​പു​രു​ഷ​ന്മാ​ർ 788, വ​നി​ത​ക​ൾ 30; ഐ.​ടി.​ബി.​പി-​പു​രു​ഷ​ന്മാ​ർ 54, വ​നി​ത​ക​ൾ 9; എ​സ്.​എ​സ്.​ബി-​പു​രു​ഷ​ന്മാ​ർ 85, വ​നി​ത​ക​ൾ 5. പ​ട്ടി​ക​ജാ​തി-​വ​ർ​ഗം, ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ, ഇ.​ഡ​ബ്ല്യൂ.​എ​സ്, വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് ഒ​ഴി​വു​ക​ളി​ൽ സം​വ​ര​ണ​മു​ണ്ട്.

യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. 15.08.2023ന​കം യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 20-25. 2.8.1999ന് ​മു​മ്പോ 1.8.2003ന് ​​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. വി​ധ​വ​ക​ൾ​ക്കും നി​യ​മ​പ​ര​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി പു​ന​ർ​വി​വാ​ഹം ക​ഴി​ക്കാ​ത്ത​വ​ർ​ക്കും 35 വ​യ​സ്സു​വ​രെ​യാ​കാം. ഡി​പാ​ർ​ട്ട്മെ​ന്റ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി/​വി​മു​ക്ത​ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്കും ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://ssc.nic.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ആ​ഗ​സ്റ്റ് 15വ​രെ അ​പേ​ക്ഷി​ക്കാം. സെ​ല​ക്ഷ​ൻ ടെ​സ്റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​​ക്കോ​ട്, തൃ​ശൂ​രും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യു​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancysub inspectorcentral armed force
News Summary - Sub-Inspector in Central Armed Police Forces-1876 Vacancies
Next Story