ഐ.ടി, മാനേജ്മെന്റ്, ലോ, ഡിസൈൻ മേഖലകളിൽ വിദൂരപഠനവുമായി സിംബയോസിസ്
text_fieldsപുണെയിലെ സിംബയോസിസ് സെന്റർ ഫോർ ഡിസ്റ്റൻഡ് ലേണിങ് ബിരുദക്കാർക്ക് വൈവിധ്യമാർന്ന വിഷയങ്ങളിൽ പി.ജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം നൽകുന്നു. മാനേജ്മെന്റ്, ഐ.ടി, എജുക്കേഷൻ ആൻഡ് ഹ്യൂമാനിറ്റീസ്, ലോ, ഡിസൈൻ മേഖലകളിലാണ് വിദൂര പഠനാവസരം.
മാനേജ്മെന്റ്: പി.ജി ഡിപ്ലോമ ഇൻ -ബിസിനസ് അഡ്മിനിസ്ട്രേഷൻ (സ്പെഷലൈസേഷൻ-മാർക്കറ്റിങ്/ഫിനാൻസ്/എച്ച്.ആർ/സി.ആർ.എം/ഓപറേഷൻസ്/മാനേജ്മെന്റ്/അക്കൗണ്ടിങ്) ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്, എനർജി മാനേജ്മെന്റ്, എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് മാനേജമെന്റ്, ഹ്യൂമെൻ റിസോഴ്സ് മാനേജ്മെന്റ്, ഇൻഷുറൻസ് ബിസിനസ് മാനേജ്മെന്റ്, ഇന്റർനാഷനൽ ബിസിനസ്, പ്രോജക്ട് മാനേജ്മെന്റ്, റീട്ടെയിൽ മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, എക്സിക്യൂട്ടിവ് പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്, പി.ജി സർട്ടിഫിക്കറ്റ് ഇൻഫിൻ ടെക്, ഹെൽത്ത് കെയർ മാനേജ്മെന്റ്, ഫിനാൻസ് (മാനേജ്മെന്റ് അക്കൗണ്ടിങ്), ഇവന്റ് മാനേജ്മെന്റ്, എന്റർപ്രണർഷിപ് ഡെവലപ്മെന്റ്.
ഇൻഫർമേഷൻ ടെക്നോളജി: പി.ജി ഡിപ്ലോമ ഇൻ -ഡാറ്റ സയൻസ്, ഐ.ടി, ടെക്നിക്കൽ റൈറ്റിങ് ഇൻ ബിസിനസ് മാനേജ്മെന്റ്; പി.ജി സർട്ടിഫിക്കറ്റ് ഇൻ-ബിസിനസ് അനലിറ്റിക്സ്, മാനേജ്മെന്റ് (ഡിജിറ്റൽ മാർക്കറ്റിങ്), സൈബർ സെക്യൂരിറ്റി).
- എജുക്കേഷൻ ആൻഡ് ഹ്യൂമാനിറ്റിസ്: പി.ജി ഡിപ്ലോമ ഇൻ എജുക്കേഷനൽ അഡ്മിനിസ്ട്രേഷൻ, പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയ്നിങ്, സൈക്കോളജിക്കൽ കൗൺസലിങ്, സ്കൂൾ കൗൺസലിങ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ.
- ലോ: പി.ജി ഡിപ്ലോമ ഇൻ -ബിസിനസ് ആൻഡ് കോർപറേറ്റ് ലോ, പേഴ്സണൽ ആൻഡ് എച്ച്.ആർ.എം (ലേബർ ലോസ്); പി.ജി സർട്ടിഫിക്കറ്റ് ഇൻ -ഫിനാൻസ് (ടാക്സേഷൻ ലാസ്). മാനേജ്മെന്റ് (സൈബർലോസ്).
- ഡിസൈൻ: പി.ജി ഡിപ്ലോമ ഇൻ-ഇൻസ്ട്രക്ഷണൽ ഡിസൈൻ, ഡിസൈൻ തിങ്കിങ്.
ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും www.scdl.net സന്ദർശിക്കേണ്ടതാണ്. മാർച്ച് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് പാഠപുസ്തകങ്ങൾ വീട്ടിലെത്തിക്കും. ദിവസേന ലൈവ് ക്ലാസുകൾ, മിതമായ ഫീസ് നിരക്ക്, പരീക്ഷാ തീയതികളിലും സമയക്രമത്തിലും ഫ്ലെക്സിബിലിറ്റി, ജോലി നേടാൻ സഹായം എന്നിവ സിംബയോസിസ് വിദൂരപഠന കോഴ്സുകളുടെ പ്രത്യേകതയാണ്. ഫോൺ: 9028380879, 6366527104,9271112420 -ഇമെയിൽ newadmissions@sodl.net.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.