Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightടാറ്റാ...

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർചിൽ പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് എം.എസ് സി-പിഎച്ച്.ഡി

text_fields
bookmark_border
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർചിൽ പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് എം.എസ് സി-പിഎച്ച്.ഡി
cancel
Listen to this Article

കൽപിത സർവകലാശാലയായ ഹൈദരാബാദിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് ആഗസ്റ്റിലാരംഭിക്കുന്ന പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് എം.എസ് സി-പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, സബ്ജക്ട് ബോർഡുകളുടെ കീഴിലാണ് ഗവേഷണ പഠനാവസരം.

പി.എച്ച്.ഡി (ഫിസിക്സ്), യോഗ്യത: എം.എസ് സി ഫിസിക്സ്/ബി.ടെക്/ബി.ഇ എൻജിനീയറിങ് ഫിസിക്സ് ഇന്റഗ്രേറ്റഡ് എം.എസ് സി-പിഎച്ച്.ഡി (ഫിസിക്സ്), യോഗ്യത: ബി.എസ് സി/ബി.ഇ/ബി.ടെക്/ബി.ഫാം (സയൻസ്/എൻജിനീയറിങ്)/MBBS/MSC/MTech പിഎച്ച്.ഡി (കെമിസ്ട്രി), യോഗ്യത: എം.എസ് സി കെമിസ്ട്രി/എം.ടെക് കെമിക്കൽ സയൻസസ്/എം.ഫാം. ഇന്റഗ്രേറ്റഡ് M.Sc-Ph.d (കെമിസ്ട്രി), യോഗ്യത: B.Sc/BE/B.Tech/B.pharm അപേക്ഷകർ ഫിസിക്കൽ/കെമിക്കൽ സയൻസ്/എൻജിനീയറിങ് വിഭാഗത്തിൽ ഇനി പറയുന്ന യോഗ്യത കൂടി നേടിയിരിക്കണം.

ടിഫർ 2022 എൻട്രൻസ് ടെസ്റ്റ്/ഗേറ്റ്/ജാം-2022/CSIR-UGC നെറ്റ്/ജെ.ആർ.എഫ്. അക്കാദമിക് മികവോടെ യോഗ്യത നേടിയിട്ടുള്ളവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾ: https://gsadmissions.tifrh.res.in എന്ന വെബ്സൈറ്റിൽ. അപേക്ഷ ഓൺലൈനായി ഏപ്രിൽ 30നകം. പിഎച്ച്.ഡി റെഗുലർ വിദ്യാർഥികൾക്ക് 31,000-35,000 രൂപയാണ് സ്കോളർഷിപ്.വാർഷിക കണ്ടിൻജൻസി ഗ്രാന്റായി 40,000 രൂപ ലഭിക്കും.M.Sc-Ph.d വിദ്യാർഥികൾക്ക് 21,000-31,000 രൂപ സ്കോളർഷിപ്പായും 25,000/40,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റായും ലഭിക്കുന്നതാണ്. അന്വേഷണങ്ങൾക്ക് gsadmissions@tifrh.res.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata institute
News Summary - Tata Institute of Fundamental Research
Next Story